സഹവാസിയുടെ ലോകത്തേക്ക് സ്വാഗതം

ഒരു പൊന്‍മുട്ടയിടുന്ന താറാവിന്റെ കുരുതി

7 September 2009

ചെറുപ്പത്തില്‍ വട്ട ചിലവീനുള്ള കാശ് കണ്ടെത്തുന്നതിനു വേണ്ടി കൂട്ടുകാരൊന്നിച്ചു ചില വിക്രിയകള്‍ ഒപ്പിച്ചതാണു ഈ കഥക്കാധാരം.വീട്ടില്‍ നിന്നൂം കാശ് പഠനാവശ്യങ്ങള്‍ക്കു മാത്രമെ എനിക്കു കീട്ടുകയുള്ളു.അതുകൊണ്ട് ഹോട്ടലില്‍ പോയി വില കൂടിയ ഭക്ഷണം കഴിക്കാന്‍ ആഗ്രഹം വരുന്ന സമയത്ത് ഇതുപൊലെ വല്ല കുസൃതിയും ഒപ്പിചെടുക്കുകയാണു പതിവ്.ഇതിനു പറ്റിയ ആള്‍ ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ ഉണ്ടായിരുന്നു.ഇസ്മയില്‍ എന്നാണ് അവന്‍റ് പേര്.ആള്‍ വളരെ നല്ല സുമുഖനും ഒത്ത ശരീരവും നല്ല അധ്വാനിക്കുന്ന​ആള്‍ കൂടി ആയിരുന്നു.അല്‍പം പൊങ്ങച്ചക്കരനാണന്നതൊഴിച്ചാല്‍ വേറെ കുറ്റങള്‍ ഒന്നും തന്നെ ഇല്ല.അവനുള്‍പെടെയുള്ള ഞങള്‍ ആറു പേര്‍ സ്ഥിരമായി ക്ലാസ്സിലെ പിന്‍ബെഞ്ചിലാണു ഇരിക്കാറ്. അന്നു ഞങള്‍ ആരും പേനയിലേക്ക് മഷി വാങാറില്ല.ഞങളുടെ ബെഞ്ചില്‍ എല്ലാവര്‍ക്കും പെന്നിലേക്കു വേണ്ട മഷി അവന്‍ സംഭാവന ചെയ്യുകയാണു പതിവ്.അവ്ന്റെ കൈയ്യില്‍ വലിയ ഒരു അശോക പെന്നുണ്ടായിരുന്നു. അതുപയോഗിച്ചു വീട്ടില്‍ നിന്നും അവന്റെ വാപ്പാന്റെ മഷികുപ്പിയില്‍ നിന്നും മോഷ്ടിക്കുകയാണ് പതിവ്.അവ്ന്റെ പെന്നില്‍ മഷിയുണ്ട്ങ്കില്‍ ഞങളുടെ എല്ലാവരുടെയും പെന്നില്‍ മഷി ഉണ്‍ട്.മറിച്ച് അതില്‍ ഇല്ലങ്കില്‍ ഞങളുടെ പേനകളും പട്ടിണിയായിരിക്കും.

ഇസ്മായിലിന്നു അവന്റെ വീട്ടില്‍നിന്നും നല്ലവണ്ണം കാശു കിട്ടും.ഒഴിവുള്ള സമയങളില്‍ അവരുടെ തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ട് അവന്റെ വപ്പാനെ സഹയിക്കുകയും ചെയ്യും.അതുകൊണ്ട് അവന്റെ കയ്യില്‍ എപ്പോഴും കാശ് ഉണ്ടായിരിക്കും. ആ കാശ് ഞങള്‍ക്ക് വേണ്ടി ചിലവഴിക്കനമെങ്കില്‍ അവനെ നന്നായി പൊക്കി പറയണം.ഇതിന്നു വേണ്ടി ഞങ്ങള്‍ എപ്പോഴും അവന്റെ കയ്യിന്റെ മസ്സില്‍സ് പിടച്ച് അമര്‍ത്തികൊണ്ട് ഈ പഹയെന്റെ മസ്സില്‍സ് കണ്ടോ,അല്ലങ്കില്‍ ചെസ്റ്റിന്മെല്‍ തൊട്ട് കൊണ്ട് ഇവന്റെ സ്റ്റീല്‍ ബോഡി കണ്ടോ എന്നൊക്കെ നാലളുകളുടെ ഇടയില്‍ വെച്ച് പറ്യുന്നത് അവനു വളരെ സന്തോഷമാണ്.ഇങനെയുള്ള അവന്റെ സന്തൊഷങളാണു പിന്നീട് ഞങള്‍ക്കായുള്ള ജുസും സര്‍ബത്തും, അയിസ് ക്രീം ഒക്കെ അയി പരിണമിക്കാറ്

ഇങനെ കിട്ടിതുടങിയപ്പോള്‍ ഞങള്‍ കുറച്ചുക്കൂടി വലിയ പാര്‍ട്ടി കിട്ടുന്നതിന്നു വേണ്ടിയുള്ള പോംവഴികള്‍ അലോചിച്ചുതുടങി.ഞഞളുടെ ഭാഗ്യമെന്നു പറ്യെട്ടെ, ആയിടക്കാണ് സംവിധായകന്‍ ഫാസിലിന്റെ പുതിയ സിനിമയില്‍(എന്നെന്നും കണ്ണേട്ടന്റെ)പുതുമുഖനടനെ ആവശ്യമുണ്ട് എന്ന പരസ്യം കാണുന്നത്.ആ സന്ദര്‍ഭം ശരിക്കും മുതലാക്കാം എന്നു മനസ്സില്‍ കണ്ട് ഞാന്‍ ഇസ്മയില്‍ ഒഴികെയുള്ള കൂട്ടുകാരൊന്നിച്ചു പദധതിക്ക് രൂപം കൊടുത്തു. ഞങള്‍ ആ പരസ്യം ഇസ്മയിലിനെ കാണിച്ചു. ആ പരസ്യത്തില്‍ ഇപ്രകാരമാണു
എഴുതിയിട്ടുള്ളത്.ഫാസിലിന്റെ പുതിയ പടത്തിലേക്കു 16നും 20നും ഇടയില്‍ പ്രായമുള്ള പുതുമുക നടനെ അവശ്യമുണ്ട്.താല്‍പര്യം ഉള്ളവര്‍ 2 ക്ലോസ്സപ്പ് ഫോട്ടോയും ബയോടാറ്റയും താഴെ കാണിച്ച വിലാസത്തില്‍ അയച്ചു തരേണ്‍ടതാകുന്നു.

ഇതിന്നു പറ്റിയ ആള്‍ എന്ന നിലക്കു ഞങള്‍ ഇസ്മയിലിന്റെ പേരു തന്നെ നിര്‍ദേശിച്ചു.ഫോട്ടൊ സങ്കടിപ്പിച്ചു.ഞങള്‍ പ്രൊഫയല്‍ തെയ്യാറാക്കി അയക്കാന്‍ തീരുമനിക്കുകയും ചെയ്തു.ഇസ്മയിലിന്നു വള്രെ സന്തോഷമായി.അതിന്നു ശേഷമുള്ള ഓരോ ദിവസവും ഞങള്‍ക്കു പെരുന്നാള്‍ ആയിരുന്നു. ഹോട്ടലില്‍ കയറിയാല്‍ എന്താണന്ന് ഓര്‍ടര്‍ ചെയ്താല്‍ മതി.നെയ് റോസ്റ്റ്,പൊറോട്ട,ഇറച്ചി,എന്തും ബില്ലടക്കാന്‍ ഇസ്മയില്‍ റെഡി.ദിവസവും ഇസ്മയിലിന്ന് വേണ്‍ടി പ്രൊഫയല്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഞങള്‍.പ്രൊഫയലില്‍ ചെര്‍ക്കുന്നതിന്ന് വേണ്‍ടി വെയിറ്റും,അളവു ടാപ്പ് ഉപയോഗിച്ചു അവന്റെ ഉയരവും അതുപോലെ ചെസ്റ്റ് വികസിപ്പിക്കുന്നതിന്നു മുംബും,ശേഷവും ഉള്ള അളവുകള്‍ എഴുതിയെടുത്തു.ഈ സമയങളലൊക്കെ അവനറിയാതെ അവനെ പരിഹസിച്ചു ചിരിക്കകയും ചെയ്യും.ഇതുവരെ ഒരു നാടകത്തില്‍ പോലും അഭിനയിച്ചിട്ടില്ലാത്ത അവനെ ഫാസില്‍ എങിനെ നടനാക്കാനാണ് എന്നു ഞങള്‍ക്ക് നന്നായി അറിയാം.അവ്ന്റെ അപേക്ഷ കിട്ടിയാല്‍ ഫാസില്‍ നേരെ വേസ്റ്റ് ബാസ്ക്കറ്റില്‍ ഇടുന്ന രീതിയിലാണ് അപേക്ഷ തയ്യാറാക്കിയതും.

അപേക്ഷയിലെ ചില വരികള്‍ ഇവിടേ ചെര്‍ക്കുന്നു.ഡിയര്‍ സാര്‍,ഞാന്‍ സുന്ദരനും,സശീലനും,സുമുഖനും, അവിവാഹിതനും ആയ ഒരു ചെറുപ്പക്കാരനാകുന്നു.എന്റെ ഉയരം 6.5 അടിയും,എന്റെ ചെസ്റ്റ് വികസിപ്പികുന്നതിന്നു മുമ്പു 25 ഇഞ്ചും,ശേഷം30 ഇഞ്ചും ആകുന്നു.ഞാന്‍ നല്ല ഒരു നാടക നടനാകുന്നു.ഞാന്‍ ഞങളുടെ നാട്ടിലെ മദ്റസയില്‍ ഒരുപാടു നാടകങളില്‍ അഭിനയിചിട്ടുണ്‍ഡ്.എന്റെ നാടകം കണ്ടിട്ട് പ്രശ്സ്ത സിനിമ ഫോട്ടോഗ്രാഫെര്‍ മങ്കട രവിവര്‍മ എന്നെ പലതവണ പ്രശംസിച്ചിട്ടുന്ദ്.ഇങിനെ പോകുന്നു അതിലെ വിഡ്ഡിത്തരങളുടെ പട്ടിക.ഇതു കേട്ടപ്പോള്‍ നിങള്‍ക്ക് എതാന്ദു രൂപം കിട്ടിയിരിക്കും ഫാസില്‍
എന്താണു ആ അപേക്ഷ ചെയ്തിരിക്കുക എന്ന്.പക്ഷെ നമ്മുടെ നായകന്‍ നല്ല ആത്മവിശ്വാസത്തിലാണ്. അവന്‍ നല്ല പെര്‍സൊനാലിറ്റി ഉള്ളത്കൊന്ദു അവന്റെ അപേക്ഷ കിട്ടിയാല്‍ ഫാസില്‍ അവനു ഇന്റെര്‍വു കാര്‍ട് അയക്കും എന്ന പ്രതീക്ഷയിലാണു ആ സാധു.

അവനെ കാണിച്ചുകൊന്ദു തന്നെ അവന്റെ രണ്ടു ഫോട്ടോയും മേല്‍പറഞ അപേക്ഷയും കൂടി കവറില്‍ ഇട്ട് സ്റ്റാമ്പ് ഒട്ടിച്ചു അവനെയും കൂട്ടി പോസ്റ്റാഫീസില്‍ പോയി രജിസ്റ്റേഡ് പോസ്റ്റില്‍ അയച്ചു. ഈ ചെയ്ത കാര്യങള്‍ അവന്‍ നേരിട്ട് കണ്ട്തിനാല്‍ അവനു പൂര്‍ണ്ണ ബോദ്യവുമായി.അന്നത്തെ ദിവസം ഞങള്‍ക്കു ബിരിയാണി തന്നെ വാങിച്ചു തന്നു.അങനെ ദിവസങ്ങള്‍ കടന്ന് പോയി.പത്ത് ദിവസത്തോളം ഇന്നു വരും നാളെ വരും എന്നു പറഞു ദിവസവും ഹോട്ടലില്‍ പൊയി അവന്റെ കീശ കാലിയക്കികൊണ്ടിരുന്നു.ആഴ്ചകള്‍ കഴിഞിട്ടും ഫാസിലിന്റെ മറുപടി കാണാത്തതില്‍ ഇസ്മയില്‍ നിരശനാകാന്‍ തുടങി.ഞങള്ടെ ഹോട്ടല്‍ അനുകൂല്യങളും ഒരോന്നായി കുറയാന്‍ തുടങി.ഞങള്‍ ഇസ്മയിലിന്നെ ഒഴിവാക്കി വീണ്ടും കൂട്യാലോചനകള്‍ നടത്തി.ഫാസിലിന്റെ മറുപടി വരില്ല എന്നറിയുന്നതുകൊണ്ട് ഞങള്‍ തന്നെ ഫാസിലിന്റെ പേരുവെച്ചു ഇന്റെര്‍വ്യൂ കാര്‍ഡ് അയക്കാം എന്നു തീരുമനിച്ചു.ഞങള്‍ക്കാണങ്കില്‍ പഠനത്തില്‍ പിന്‍ബെഞ്ചുകാരായതുകൊണ്ട് ഫാസിലിന്റെ സ്റ്റാന്‍‌ഡേര്‍ഡില്‍ ഇങ്ലിഷില്‍ എഴുതാന്‍ വശമില്ല.ഞങളുടെ കൂട്ടത്തില്‍ ഇങ്ലിഷ് നെരാംവണ്ണം എഴുതാന്‍ അറിയുന്നവര്‍ ആരും തന്നെ ഇല്ല.മൂക്കില്ല രജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന നിലക്കു ആ ധൗത്യവും ഞാന്‍ ഏറ്റെടുത്തു.ഒരു സംവിധായകന്‍ അയക്കുന്ന എഴുത്ത് ഇങ്ലിഷില്‍ അയിരിക്കും എന്ന ധാരണയിലാണ് ലെറ്റെര്‍ എഴുതാനുള്ള ഇങ്ലിഷ് വാക്കുകള്‍ക്കു ഡികഷ്ണറി തപ്പിനടക്കുന്നത്.അങനെ ഇരിക്കുംബൊഴാണ് എന്റെ സഹോദരന്റെ കയ്യില്‍ റാപ്പിദെക്സ് ഇങ്ലിഷ് ദ്രാഫ്റ്റിങ് കോഴ്സിന്റെ ബുക്ക് ഉള്ളതായി അറിഞത്.അതുവാങി അതില്‍നിന്നും ഇന്റെര്‍വു ലെറ്റെര്‍ന്റെ മോഡല്‍ കോപ്പി അടിച്ചു.അതില്‍ ഫാസിലിന്റെയും ഇസ്മയിലിന്റെയും പേരുകള്‍ പൂരിപ്പിച്ച് ഒരുവിധം തട്ടിക്കൂട്ടി ഒരു ഇന്റെര്‍വു ലെറ്റര്‍ ഒപ്പിച്ചെടുത്തു.ആ എഴുത്തിന്റെ ഉള്ളടക്കം ഇപ്രകാരമണ്.ഈ എഴുത്തില്‍ താഴെ കാണിച്ചിട്ടുള്ള സമയപ്രകാരം ഇനെര്‍വിവിന്നു വേന്ദി ത്രശ്ശൂര്‍ ലൂസിയ ഹോട്ടലില്‍ എത്തിച്ചേരണമെന്ന്.ഇത്രയും വാക്കുകള്‍ ഇങ്ലിഷില്‍ എഴുതി ചേര്‍ക്കാന്‍ ഞാന്‍ പെട്ട പാട് എനിക്ക് മത്രെമെ അറിയൂ.

എന്റെ സഹോദരെന്റെ ഭാര്യയുടെ വീട് പാലക്കാട് അയിരുന്നതിനാല്‍ അവരുടെ വീട്ടില്‍ പോവുന്ന സമയത്ത് പാലക്കാട് നിന്നും പോസ്റ്റ് ചെയ്ത് ഫാസില്‍ തന്നെ പൊസ്റ്റു ചെയ്തു എന്ന തോന്നല്‍ വരുതതുകയും ചെയ്യാം എന്നും കരുതി.അങിനെ പാലക്കാട് പോയ സമയത്ത് ലെറ്റെര്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.പോസ്റ്റ് ചെതുകഴിഞാല്‍ ഒന്നൊ രണ്ടോ ദിവസം കൊണ്ടു ഇസ്മയിലിനു കിട്ടും എന്നറിയുന്നത് കൊണ്ട് സദാ സമയവും അവെന്റെ കൂടെ നടപ്പായി.അങിനെ ആ കാത്തിരുന്ന ദിവസം വന്നു.അന്നു രവിലെ 11നു ഞങള്‍ ഒന്നിച്ച് കൂട്ടത്തൊടെ നില്‍ക്കുംബോള്‍ ഞങളുടെ ഇടയിലേക്കു പോസ്റ്റ്മാന്‍ വരുന്നത് ദൂരെ നിന്നു തന്നെ ഞാന്‍ കന്ദു.പൊസ്റ്റ്മാന്‍ വന്നു അദ്ദേഹത്തിന്റെ ബാഗില്‍ നിന്നും ലെറ്റെര്‍ എടുത്ത് ഇസ്മയിലിന്റെ നേര്‍ക്കു നീട്ടി.അതു കിട്ടിയതും സന്തോഷം കൊന്ദു ഇസ്മയില്‍ മുകളിലേക്ക് രന്ദ് ചാട്ടം ചാടി.ഞങള്‍ ഒന്നും അറിയതതുപോലെ അവനോടു ചോദിച്ചു. അരുടെ കത്താണ്.അവനു സന്തോഷം കൊണ്ട് വാക്കുകള്‍ കിട്ടാതായി.എതാണ്ട് റസൂല്‍ പൂകുട്ടിക്ക് ഓസ്കാര്‍ കിട്ടിയപ്പോള്‍ ഉണ്ടായ അവസ്ത് പോലെ.എഴുതതു ഞങള്‍ക്കു തന്നിട്ട് തുറക്കാന്‍ പറഞു.കത്തു തുറന്നു നോക്കി.ഇതു ഇങ്ലിഷില്‍ ഉള്ള ലറ്റെര്‍ ആണല്ലോ.ഇതു നമ്മുടെ ഇസ്മയിലിന്റെ ഇന്റെര്‍വ്യൂ ലെറ്റെര്‍ ആണല്ലോ.നമ്മള്‍ എല്ലാവരും രക്ഷപെട്ടു മോനെ. എന്നൊക്കെ പറഞു.ഇപ്പൊള്‍ തന്നെ ചൂടോടെ പാര്‍ട്ടി വേണം എന്നൊക്കെ പറഞു അവനെ പൊക്കിയെടുത്തു.പെരിന്തല്‍മണ്ണയിലെ സബ്രീന ഹോട്ടലില്‍ പോയി.അവിടുന്നു ബിരിയാണിയും പൊറോട്ടയും കഴിയുന്നത്ര വെട്ടിവിഴുങി.പിന്നീട് ഇനെര്‍വ്ന്ന്നു പോകുന്നതിന്റെ ത്തലേദിവസംവരെ ഞങള്‍ ഉല്‍സവ ലഹ്രിയിലയിരുന്നു.അവന്‍ അറിയാവുന്നവരോടൊക്കെ അവന്‍ ലെറ്റെര്‍ കണ്‍ചുകൊണ്ട് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടി എന്നു പാടി നടന്നു.
ഇന്റെര്‍വിക്കു പോകാന്‍ വേണ്ടി പുതിയ ഷര്‍ട്ടും പാന്റ്സും കൂളിംഗ് ഗ്ലാസ്സിന്റെ കണ്ണടയും ഒരുക്കിവെച്ചു.ഇന്റ്ര്‍വിക്കു പോകുന്നതിന്റെ തലേദിവസം പലരരോടായി യാത്ര പറഞുനടക്കുന്നതിന്നിടയില്‍ ഞങളുടെ നാട്ടിലെ ഒരു പ്രൊഫെസ്സറോടും അവന്‍ അതു പറഞു.പ്രൊഫെസ്സര്‍ കിട്ടിയ ലെറ്റര്‍ കാണിക്കാന്‍ അവശ്യപെട്ടു.ഇസ്മയില്‍ എഴുത്തു കാണിക്കുകയും ചെയ്തു.പ്രൊഫെസ്സെര്‍ അതു
വയിച്ചപ്പോള്‍ തന്നെ അതിലെ ഗ്രാമ്മെര്‍ മിസ്റ്റേക്കുകളും,ലൂസിയ ഹോട്ടല്‍ ത്രെശ്ശൂരില്‍ ഇല്ല എന്നറ്യുന്നതു കൊന്ദും ഫാസില്‍ ഇങ്നെ ഒരെഴുത്തു എഴുതാന്‍ സാധ്യത യില്ല എന്നും വിലയിരുത്തി.പ്രൊഫെസ്സെര്‍ ഇസ്മയിലിന്നെ കാര്യങ്ങള്‍ പറഞ് മനസ്സിലാക്കി.നിന്നെ ആരൊ പറ്റിച്ച പണിയണിതന്നും പിറ്റെ ദിവസത്തെ യാത്ര ഒഴിവാക്കണമെന്നും പറഞ്ഞു. ഇതു കേട്ടതും ഇസ്മയില്‍ ആകെ തള്ര്‍ന്നു അവിടെ തന്നെ ഇരുന്നുപോയി.പ്രൊഫൊസ്സെര്‍ അവനെ ഒരുവിധം സമധാനിപ്പിച്ചെടുത്തു.

പിന്നീടൊരിക്കലും ഞങളുടെ കൂട്ടത്തിലേക്കു അവന്‍ തിരിച്ചു വന്നിട്ടില്ല.ഞങളോടാരോടും മിണ്ടുകയും ഇല്ലായിരുന്നു. ക്രമേണ ഞങളുടെ കൂട്ടത്തിലെ മറ്റുള്ളവരോടൊക്കെ സംസാരിക്കാന്‍ തുടങി.എന്നോട് മാത്രം ഇതുവരെയും അവന്‍ മിണ്ടിയിട്ടില്ല.

ഈ സംഭവം നടന്നിട്ട് ഏതാണ്ടു 25 വര്‍ഷത്തോളം കഴിഞു.ഞാന്‍ കുട്ടിക്കാലത്തെ ഒരു തമാശക്കു വേണ്‍ദി ചെയ്തതാണന്നു കരുതി അവന്ന് എനിക്കു മാപ്പു തന്നു കൂടെ. നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഞാന്‍ പൊറുക്കാന്‍ പറ്റാത്ത തെറ്റാണോ ചെയ്തത്.എന്നോടിനി അവന്റെ പിണക്കം മാറുമൊ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി സഹവാസി കാതോര്‍ത്തിരിക്കുന്നു.

11 comments:

സഹവാസി Monday, September 07, 2009 6:14:00 PM  

സഹവാസി ഈദിഅമീനെ കടത്തിവെട്ടി എന്നു നിങള്‍ പറഞ്ഞാലും ഞാന്‍ സമ്മതിക്കുന്നു

ഏറനാടന്‍ Monday, September 07, 2009 9:33:00 PM  

ഫാസില്‍ എഴുതിയതെന്ന് പറഞ്ഞ് സഹവാസി (ദ്രോഹവാസി) എഴുതിയ ഇംഗ്ലീഷ് ലെറ്ററില്‍ മാത്രമല്ല ഈ പോസ്റ്റ് മുഴുവനും അക്ഷരപിശാച് കൂടിയിരിക്കുകയാണല്ലോ..

അച്ചരപിസാച്ച് ഒഴിച്ചുനിറുത്തിയാല്‍ ഇതില്‍ പറഞ്ഞ കഥ കൊള്ളാം. ഇസ്മായില്‍ മാപ്പ് തന്നിരിക്കും. അവനെ വിളിച്ച് മാപ്പാക്കൂ.. അവന്‍ സമൈല്‍ ചെയ്യും.

shemeer Monday, September 07, 2009 11:51:00 PM  

HAI SAHAVASI,
THUDAKKAM KALAKKI.AVATHARANAM ESHTAPETTU.VAYICHAPPOL ARIYATHE CHIRICHU POYI.ENIYUM PAZHAYA ITEMS PODI THATTI EDUTHU POST CHEYYUKA.ENI NATTIL POKUMBOL ISMAIL NE KANDU ORU BIRIYANI ENKILUM THIRICHU VANGI KODUKKUKA.

arif Tuesday, September 08, 2009 2:34:00 PM  

kalakki....very interesting...Ningaludey kazhivu sammathichirikkunnu...we all are waiting for ur next funny story. Gud luck...

കൊട്ടോട്ടിക്കാരന്‍... Tuesday, September 08, 2009 7:49:00 PM  

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ അടിപൊളി പോസ്റ്റുതന്നെ...
പാവം ഇസ്മായില്‍..!

നിരക്ഷരന്‍ Wednesday, September 09, 2009 7:33:00 PM  

സ്ക്കൂള്‍ കോളേജ് കാലഘട്ടത്തില്‍ ഇമ്മാതിരി കള്ളക്കത്ത് പരിപാടി നടത്താത്തവര്‍ വിരളമായിരിക്കും അല്ലേ ? പക്ഷെ അതില്‍ ബഹുഭൂരിപക്ഷവും പ്രേമലേഖനങ്ങള്‍ ആയിരിക്കും എന്നുമാത്രം.(ഞാനെഴുതിയത് അതാ) എന്നാലും ഇതിത്തിരി കൂടിയ ഇനമായിപ്പോയി. അതിന്റെ പേരില്‍ എന്നും പെരുന്നാളാക്കുകാന്ന് വെച്ചാല്‍ കടുപ്പാണേ :) :) അതൊക്കെ കുട്ടിക്കാലത്തെ വികൃതികളായി കണ്ട് മറുത്ത് പൊറുത്ത് വീണ്ടും കൂട്ടുകൂടേണ്ടാ സമയം എന്നേ കഴിഞ്ഞിരിക്കുന്നു ഇസ്മായിലിന്.

ഓഫ് ടോപ്പിക്ക് :‌- ഈ ബൂലോകത്ത് അക്ഷരപ്പിശക് വരുത്താനുള്ള അവകാശവും അനുവാദവും ബ്ലോഗനാര്‍ കാവിലമ്മ കനിഞ്ഞുനല്‍കിയിട്ടുള്ളത് നിരക്ഷരന് മാത്രം. അതില്‍ തൊട്ടുള്ള കളി വേണ്ട മാഷേ :) :) വെവരമറിയും :)

AMEER UCHARAKKADAVU Monday, September 21, 2009 3:25:00 PM  

ആ പാവം ഇസ്മായിലിനോടുള്ള കുമ്പസാരം ശരിക്കും സത്യമാണോ?,

അതോ ഇതിന്നു പിന്നിലും വല്ല HIGHTECH രീതിയിലുള്ള വല്ല ഘൂടലോച്ചനകളും ഒളിച്ചിരിപ്പുണ്ടോ?

സഹവാസി ഒന്നും വിചാരിക്കരുത്‌, സഹാവാസിയെ നേരില്‍ അറിയാവുന്ന ഒരാള്‍ ആയത്കൊണ്ട്കണ്ണുമടച്ച് വിശ്വസിക്കാന്‍ ഒരു ചെറിയ ബുദ്ധിമുട്ട്‌,..........................

എന്തായാലും ഉഷാറായി. ALL THE BEST

manoj Wednesday, September 30, 2009 3:32:00 PM  

മനോഹരമായിരിക്കുന്നു യൂനുസ് ബായ് താങ്കള്‍ ഇത്രയും നല്ല കലാകാരനായിരുന്നു എന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല എന്തായാലും ഒരു വാശിപ്പുറത്തു തുടങ്ങിയ ഈ ബ്ലോഗ് എല്ലാവര്‍ക്കും ഇഷ്ട്മാകട്ടെ എന്നാശംസിക്കുന്നു.
ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി ഒരു മനുഷ്യനെക്കൊണ്ടു നടക്കാത്തതായി ഈ ഭൂമിയില്‍ ഒന്നും തന്നെയില്ല എന്ന്....................

subair mohammed sadiqu (sm.sadique) Wednesday, December 09, 2009 11:15:00 AM  

ഇന്‍ഫോ മാധ്യമത്തില്‍ കണ്ടു. പോറോട്ടക്കും ഇറച്ചിക്കും വേണ്ടിയുള്ള പരിഹാസം ഇത്തിരി കൂടിപോയില്ലേ? എന്നൊരു സംശയം.

Post a Comment

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP