പതിനൊന്ന് കൊല്ലത്തെ സ്കൂള്‍ ജീവിതവും രണ്ട് കൊല്ലത്തെ കോളേജ് ജീവിതവും കൊണ്ട് വിദ്യാഭാസ ജീവിതത്തിലെ തോല്‍വിയുടേയും വിജയത്തിന്റേയും മധുരം മാറി മാറി ആസ്വദിച്ചു.ഇപ്പോള്‍ അബുദാബിയില്‍ ഒരു ട്രാവല്‍ ഫീല്‍ഡില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ കല്യാണവും കഴിഞ്ഞു. ഇതുവരെയായി രണ്ട് വിക്കറ്റ് എടുത്തിട്ടുണ്ട്. സിനിമാനടന് റഹ്മാന്റെ ക്ലാസ്സ്മേറ്റും മലയാള ബ്ലോഗിലെ ഏറനാടന്റെ റൂംമേറ്റും, മങ്കട രവിവര്‍മ്മയുടെ നാട്മേറ്റും കൂടിയാണ് ഈ ഞാന്‍.. ഇതുവരെയുള്ള എന്റെ ജീവിതത്തിലേയും ഞാന്‍ കണ്ടതും കേട്ടതുമായ സംഭവകഥകളെക്കുറിച്ചുമാണ് ഞാന്‍ ഈ ബ്ലോഗിലൂടെ തുറന്ന് കാട്ടുന്നത്.