സഹവാസിയുടെ ലോകത്തേക്ക് സ്വാഗതം

സഹവാസിയുടെ നഗ്നസത്യങ്ങള്‍

4 September 2009

പതിനൊന്ന് കൊല്ലത്തെ സ്കൂള്‍ ജീവിതവും രണ്ട് കൊല്ലത്തെ കോളേജ് ജീവിതവും കൊണ്ട് വിദ്യാഭാസ ജീവിതത്തിലെ തോല്‍‌വിയുടേയും വിജയത്തിന്റേയും മധുരം മാറി മാറി ആസ്വദിച്ചു. പുസ്തകം തൊട്ട് നോക്കാതെ ഒന്‍‌പതാം ക്ലാസ്സ് വരെ നീന്തിയെത്തി, ഒന്‍‌പതില്‍ തോറ്റതുകൊണ്ട് പത്താം ക്ലാസ്സില്‍ 600 ബോളില്‍ നിന്നും 216 റണ്‍സിന്റെ മിന്നുന്ന വിജയത്തോടെ കോളേജില്‍ എത്തിപ്പെടാന്‍ കഴിഞ്ഞു. കോളേജില്‍ ഒരു ഗ്രൂപ്പിലും അഡ്‌മിഷന്‍ കിട്ടാത്ത ഞാന്‍, പവര്‍‌ഫുള്‍ റെക്കമെന്റ് ഉപയോഗിച്ചുകൊണ്ട് ഫസ്റ്റ് ഗ്രൂപ്പ് തന്നെ തരപ്പെടുത്തി. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ഞാന്‍ തോറ്റോ ജയിച്ചോ എന്നുപോലും എന്റെ വീട്ടുകാര്‍ക്ക് ഇപ്പോഴും അറിയില്ല. അവരോടൊന്നും പറയാത്ത ഒരു നഗ്നസത്യം നിങ്ങളോടായി തുറന്നു പറയുകയാണ്‌. ഞാന്‍ പരീക്ഷ എഴുതിയിട്ടില്ല എന്നാണു വാസ്തവം. കാരണം പരീക്ഷയ്ക്ക് ഇരിക്കുവാന്‍ പോലും ഉള്ള ഹാജര്‍ ഉണ്ടായിരുന്നില്ല എന്നതാണ്‌ സത്യം.

പിന്നീട് മൂന്ന് വര്‍ഷത്തോളം നാട്ടില്‍ തേരാപാരാ നടന്നു, തേരാപാരാ നടന്നാലും അതില്‍ നിന്നും കുറേ അനുഭവങ്ങളും പാഠങ്ങളും ഉള്‍ക്കൊണ്ടു. ശേഷം ഞാന്‍ ആദ്യം ഖത്തറിലേക്കും അവിടേന്നും അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അബുദാബിയിലേക്കും കൂട് മാറി. ഇപ്പോള്‍ അബുദാബിയില്‍ ഒരു ട്രാവല്‍ ഫീല്‍ഡില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ കല്യാണവും കഴിഞ്ഞു. ഇതുവരെയായി രണ്ട് വിക്കറ്റ് എടുത്തിട്ടുണ്ട്. സിനിമാനടന്‍ റഹ്‌മാന്റെ ക്ലാസ്സ്‌മേറ്റും മലയാള ബ്ലോഗിലെ പുള്ളിപ്പുലിയായ ഏറനാടന്റെ (സാലിഹ് കല്ലട) റൂം‌മേറ്റും, മങ്കട രവിവര്‍മ്മയുടെ നാട്‌മേറ്റും കൂടിയാണ്‌ ഈ ഞാന്‍. അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ഒരു ടെലിഫിലിമില്‍ (ജുവൈരയുടെ പപ്പ) ദിവസക്കൂലിക്ക് (100) അഭിനയിച്ചിട്ടുമുണ്ട്.

ഇതുവരെയുള്ള എന്റെ ജീവിതത്തിലേയും ഞാന്‍ കണ്ടതും കേട്ടതുമായ സംഭവകഥകളെക്കുറിച്ചുമാണ്‌ ഞാന്‍ ഈ ബ്ലോഗിലൂടെ തുറന്ന് കാട്ടുന്നത്. നിങ്ങളില്‍ ആരെങ്കിലും എന്നെ നേരിട്ട് അറിയാന്‍ ഇടവരികയാണെങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ സത്യങ്ങളും ഇനി ബ്ലോഗില്‍ ചേര്‍ക്കാന്‍ പോകുന്ന കഥകളെക്കുറിച്ചും എന്റെ വീട്ടുകാരേയോ, വീട്ടുകാരത്തിയേയോ അതുപോലെ എന്റെ ഓഫീസിലോ അറിയിക്കരുതെന്ന് ദയവായി അപേക്ഷിക്കുന്നു. കാരണം, എന്റെ വീട്ടുകാര്‍ ഞാന്‍ പരീക്ഷ പോലും എഴുതിയിട്ടില്ലാന്ന് അറിഞ്ഞാല്‍ ഞാന്‍ അവരോട് ചെയ്ത ഒരു വഞ്ചന ആയി അതിനെ കാണും. അതുപോലെ എന്റെ വീട്ടുകാരത്തിയോടും ഓഫീസിലും ഞാന്‍ ഹൈലി ക്വാളിഫൈഡ് ആണെന്നാണ് കാച്ചിയിരിക്കുന്നത്.അത്കൊണ്ട് എന്റെ ജോലിയും കുടുംബവും കുട്ടിച്ചോറാക്കരുതേ മക്കളേ എന്നു ഒന്നുകൂടി അഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ എന്റെ ബ്ലോഗ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്‌..




16 comments:

സഹവാസി Friday, September 04, 2009 2:31:00 am  

ഇത്രക്കും നഗ്നമാക്കേണ്ടിയിരുന്നില്ല സഹവാസീ എന്ന് പറയരുത്!

പാവപ്പെട്ടവൻ Friday, September 04, 2009 5:40:00 pm  

ഞങ്ങളായിട്ടു ഇത് ആരോടും പറയില്ല ഭൂലോകത്തേക്ക് സ്വാഗതം മാഷേ

Joby John Friday, September 04, 2009 9:25:00 pm  

Wishing you a very success in bloglog..keep-it-up...

ഏറനാടന്‍ Friday, September 04, 2009 9:51:00 pm  

സഹവാസി ഒരു വലിയ ബൂലോകവാസി ആയിമാറട്ടെ എന്നാശംസിക്കുന്നു.
ശൈലി ഇഷ്‌ടമായി. കീപ്പിറ്റ് അപ്പ്!
സഹവാസിയുടെ വീര്യസാഹസിക ജീവിതകഥ ഓരോന്നായിട്ട് വരട്ടെ, വായിക്കുവാന്‍ പതിനായിരങ്ങള്‍ ദൈവം സഹായിച്ച് വരും എന്ന പ്രാര്‍ത്ഥിക്കുന്നു.

എന്നാലും ഏറനാടന്റെ ശരിപ്പേര്‍ പുള്ളീപ്പുലിക്ക് ഇട്ടതില്‍ അമര്‍ഷമുണ്ട് സഹമുറിയന്‍ സഹവാസീ.. :)

Anonymous,  Friday, September 04, 2009 10:16:00 pm  

All the Best Sahavisiyan...
Good Style,Simple Language, You are having a good future. Keep it Up.

God Bless....

Unknown Friday, September 04, 2009 10:53:00 pm  

Good yaaar ... very good ... wish you a very good future in bloging life ..... penne entha nannayirikunnu

നിരക്ഷരൻ Saturday, September 05, 2009 12:45:00 am  

വീട്ടിലെ ഫോണ്‍ നമ്പറ് ഇങ്ങ് താ. ബാക്കി ഞാനേറ്റു. അതൊ നമ്പറ് പുള്ളിപ്പുലിടെ കയ്യീന്ന് വാങ്ങണോ ? :)

ബൂലോകത്തേക്ക് സ്വാഗതം. നല്ല നല്ല പോസ്റ്റുകള്‍ പ്രതീഷിക്കുന്നു.

Anonymous,  Saturday, September 05, 2009 9:36:00 am  

welcome to the world of 'para'

nazeer Saturday, September 05, 2009 3:44:00 pm  

dear sahavaasi
njan saliyude oru frnd anu.....eniku ayachu tannirunnu.....ellam mangalamayi varum.....ella ashamsakalum nerunnu...

Nazeer Nilambur

keraladasanunni Monday, September 07, 2009 3:27:00 pm  

എഴുതൂ. വായിക്കാനായി കാത്തിരിക്കുന്നു

palakkattettan.

മുരളിദാസ് പെരളശ്ശേരി Monday, September 07, 2009 8:15:00 pm  

കുമ്പസാരം ഇഷ്ട്ടപെട്ടു ....
ആശംസകള്‍ ...തുരന്നുപരചിലിനു ...

Unknown Wednesday, September 09, 2009 1:18:00 am  

Baviundu Younus Bhai.Continew
Kurachu Copiyadi Undu S K De
Good. Ali Bhai

Noufel Sunday, September 27, 2009 6:04:00 pm  

സഹവാസീ,
ആദ്യ പോസ്റ്റ് ഒട്ടും മോശമായില്ല.


നന്നായിരിക്കുന്നു ശൈലി.
ഇനിയും കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ആശംസകള്‍!

സ്നേഹിതന്‍ Sunday, November 01, 2009 11:42:00 pm  

ഇന്റെ പടച്ചോനെ ഞമ്മള് എന്തൊക്കെയാണീ കേക്കണേ ഞമ്മന്റെ പുള്ളെനെ കണ്ടാല്‍ ഇങ്ങനെ ഒന്നും തോന്നില്ല യിങ്ങള് ആളൊരു ബയന്ഗരന് തന്നെ

jafar.av

Unknown Saturday, July 06, 2013 11:41:00 am  

പ്രിയ സഹനാട്ടുകാര മങ്കടകാരെ തേടി നടന്നപ്പോളാണ് ഇങ്ങിനെ ഒരു സഹവാസിയെ കണ്ടെത്തിയത് .വൈകിയതില്‍ ക്ഷമിക്കുക.അടിയന്‍ ഒരു തെറ്റു ചെയ്തിട്ടുണ്ട് അതൊന്നു പരിശോധിച്ച് അഭിപ്രായം കനത്തില്‍ അറീക്കണം ഒപ്പം സഹവാസിയുടെ സഹനാട്ടുക്കാരോടും പറയും എന്ന വിശ്വാസത്തോടെ www.mankadaonline.blogspot.in

Post a Comment

ജാലകം

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP