ഉത്ഘാടന സൗഭാഗ്യം
15 December 2009
ഈ ബ്ലോഗ് ഫോട്ടോ കാണുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടയിരിക്കും ഞാന്‍ എത്ര ഭാഗ്യവാനായ ബ്ലോഗ്ഗര്‍ ആണെന്ന്.ശരിയാണ് ,എന്റെ ഈ ചെറിയ ബ്ലോഗിന്റെ ഔദ്യോഗിഗ ഉത്ഘാടനം നിറവേറ്റാന്‍ കേരളത്തിലെ ഏറ്റവും പ്രഗല്‍ഭനായ നാടക കൃത്ത് സതീഷ് കെ. സതീഷ് സാറിനെ തന്നെ ലഭിച്ച വിവരം സ സന്തോഷം നിങ്ങളെയും അറിയിക്കുന്നു.ഞാനൊരു അറിയ പെടുന്ന ബ്ലോഗ്ഗറോ ,ഒരു എഴുത്തുകാരനോ അല്ല എന്നറിഞ്ഞു കൊണ്ട് തന്നെ അദ്ദേഹം വരാ മെന്നു ഏറ്റത് അദ്ധേഹത്തിന്റെ ശുദ്ദവും നിഷ്കളങ്കവുമായ വലിയ മനസ്സിനെ യാണ് ഞാന്‍ കാണുന്നത് .
പോയാല്‍ ഒരു വാക്ക്,കിട്ടിയാല്‍ ഒരു ആന എന്നുള്ള മട്ടില്‍ അദ്ദേഹത്തോട് എന്റെ ബ്ലോഗ് ഉത്ഘാടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം അത് സ്വീകരിക്കുക യാണ് ഉണ്ടായത്. പലരും സതീഷ് കെ. സതീഷ് സാറിനെ സുപരിചിതനാണെങ്കിലും ആരെങ്കിലും അദ്ധേഹത്തെ അറിയാത്തവര്‍ ആയി ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഒന്നുകൂടി പരിചയ പെടുത്തുന്നു എന്ന് മാത്രം . മികച്ച നാടക കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്,ചെറുകാട് അവാര്‍ഡ് ,ഇടശ്ശേരി അവാര്‍ഡ്,അബു ദാബി ശക്തി അവാര്‍ഡ് ,കല ഷാര്‍ജ അവാര്‍ഡ്,സംസ്ഥാന ബാല സാഹിത്യ ഇന്‍സ്ടിടുട്ടിന്റെ സഹസ്രാബ്ദ പുരസ്‌കാരം തുടങ്ങി ഏറെ പുരസ്കാരങ്ങള്‍ നേടിയിടുള്ള ഇദ്ദേഹത്തെ എന്റെ ചെറിയ ബ്ലോഗ് ഉത്ഘാടിക്കാന്‍ കിട്ടുക എന്നത് ഒരു മഹാ ഭാഗ്യ മായി തന്നെ ഞാന്‍ കാണുന്നു.അദ്ദേഹത്തിനോടുള്ള എന്റെ ആത്മാര്‍ത്ഥ മായ നന്ദി ഇവിടെ കുറിച്ച് കൊള്ളട്ടേ!.
കൂടാതെ ഒരു പ്രശസ്ത ബ്ലോഗറും ആ സന്ദര്‍ഭത്തില്‍ സന്നിഹിതനായിരുന്നു. അദ്ധേഹത്തിന്റെ പേര് പറയാതെ ഉത്ഘാടന ചടങ്ങിന്റെ ഫോട്ടോയില്‍ നിന്നും എത്ര പേര്‍ക്ക് അദ്ധേഹത്തെ തിരിച്ചറിയാന്‍ കഴിയുമെന്ന് നോക്കെട്ടെ. ...തിരിച്ചറിയുന്ന ഓരോരുത്തര്‍ക്കും ഉത്ഘാടന പാര്‍ട്ടിയുടെ ലഡ്ഡു ഈ മെയില്‍ ആയി അയച്ചു തരുന്നതാണ്.
9 comments:
ഉത്ഘാടന മഹാമഹം കലക്കി
ബാക്കി ഫോട്ടോസ് എവിടേ?
അതു് ഏറനാടന്‍ തന്നെ. ഔദ്യോഗികമായ ഉല്‍ഘാടനമൊക്കെ ഉണ്ടായിരുന്നല്ല്ലേ.
അല്ല, ഒന്നു ചോദിക്കട്ടെ, കുറേ പോസ്റ്റുകള്‍ വന്നല്ലോ, എന്നിട്ട് എന്താ ഇപ്പൊ ഒരു ഉദ്ഘാടനം, അന്നത്തെ ഫോട്ടോസ് ഇട്ടതാണോ?
എഴുത്തുകാരി മോളെ , നിങ്ങളുടെ ഉത്തരം തെറ്റാണു. ഏറനാടന് 50 വയസ്സില്‍ മുകളില്‍ പ്രായം ഉണ്ട് , ഇതില്‍ കാണുന്നത് ഒരു ചെറുപ്പക്കാരന്‍ സുമുഖന്‍ ബ്ലോഗര്‍ അല്ലെ ?
നമ്മള്‍ കേരളക്കാരെല്ലേ,നാട്ടിലൊക്കെ മന്ത്രി പാലത്തിന്റെ ഉത്ഘാടനത്തിനു വരുന്നത് മാസങ്ങളോളം വാഹനങ്ങള്‍ ഓടി തുടങ്ങിയതിനു ശേഷമാണ്.അത് പോലെ എനിക്കും നല്ലൊരു ഉത്ഘാടകനെ കിട്ടിയപ്പോഴേക്കും പാലത്തിന്മേല്‍ കൂടി കുറുച്ച് ബ്ലോഗുകള്‍ കയറ്റി ഓടിക്കേണ്ടാതയിട്ടു വന്നു എന്ന് മാത്രം.ബ്ലോഗ് വണ്ടി മുന്നോട്ടു നീങ്ങുക യാണെങ്കില്‍ ഔദ്യോഗിക ഉത്ഘാടനം ചെയ്യിച്ചാല്‍ മതി എന്ന് കരുതി.
താങ്കളൊരു ഭാഗ്യവാന്‍ തന്നെ!
മാന്യമഹാജനങ്ങളേ,
ഒരു മഹാസന്തോഷവാർത്ത നിങ്ങളെ അറിയിക്കട്ടെ..!
സുപ്രസിദ്ധ നാടകക്കാരനും ഒട്ടേറെ പുരസ്കാരങ്ങൾ നേടിയവരുമായ സതീഷ് കെ സതീഷ് രചിച്ച് സംവിധാനം ചെയ്ത “അവൾ - SHE" എന്ന രണ്ടര മണിക്കൂര് നാടകം ഏറ്റവും മികച്ച 2-നാടകം, മികച്ച പ്രകടനം, മികച്ച നടി, മികച്ച ബാലതാരം എന്നീ അവാർഡുകള് കരസ്ഥമാക്കി. പതിനെട്ട് വർഷങ്ങൾക്കു ശേഷം യു ഏ ഇ-യിൽ അരങ്ങേറിയ നാടകമത്സരം അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ആയിരുന്നു.
ഇതിലെ വില്ലനും, കോമേഡിയനും ഒരു സീരിയസ്സ് വേഷവും വിവിധ രംഗങ്ങളിൽ അഭിനയിക്കുവാൻ എനിക്കും അവസരമുണ്ടായി.
എല്ലാ വിധ ആശംസകളും
very nice wrok brother .... i am a sijaar vadakara ...
eranaadante friend aanu pls join this site www.snehakood.ning.com post your blogs & coments & share your good freindship ... & more .... (don't miss)
Post a Comment