സഹവാസിയുടെ ലോകത്തേക്ക് സ്വാഗതം

ഓര്‍മകളില്‍ മായാതെ ..മറക്കാതെ.. ഒരു ദുബായ് കത്ത്

27 November 2009

ദുബായ് കത്തും മറുപടിയും ഒരു കാലത്ത് ഗള്‍ഫിലും കേരളത്തിലും പ്രത്യേകിച്ച്  മലബാറിലും  വളെരെ ചര്‍ച്ച ചെയ്യപെട്ട രണ്ടു കത്ത് പാട്ടുകള്‍ തന്നെ  ആയിരുന്നു. 1977 ല്‍ അബു ദാബിയിലെ മലയാളികളുടെ ക്ഷണം ലഭിച്ച പ്രശസ്ഥ മാപ്പിള ഗാന രചയിതാവ്  S.A.ജമീല്‍ അബുദാബിയിലെ  മലയാളികള്‍ക്ക് വേണ്ടി  നടത്തിയ ഗാന മേളയിലാണ് ആദ്യമായി ഈ കത്ത് പാട്ട് അവധരിപ്പിക്കപെട്ടത്‌.
 ഇന്നത്തേത് പോലെയുള്ള ഫോണ്‍ സൗകര്യവും  യാത്ര സൗകര്യവും ഇല്ലാതിരുന്ന അന്നത്തെ സാഹചര്യത്തില്‍ അന്നത്തെ ഗള്‍ഫുകാരുടെ ജീവിതത്തോട് ബന്ധ പെടുത്തി രചിച്ച ഒരു കത്ത് പാട്ട് ആയിരുന്നു അത്..നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കും ,തിരിച്ചും വിവരങ്ങള്‍ കൈമാറാനുള്ള ഏക പോംവഴി കത്തുകളായിരുന്ന അക്കാലത്ത് കത്തുകള്‍ പോസ്റ്റ്‌ ചെയ്താല്‍ തന്നെ  നാട്ടില്‍ കിട്ടുന്നതിനു കുറഞ്ഞത്‌ 15 ദിവസ മെങ്കിലും സമയ മെടുക്കുമായിരുന്നു. .യാത്ര ചിലവ്  ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയിലും കൂടുതലയിരുന്ന അന്നത്തെ സാഹചര്യത്തില്‍ കുടുംബ ഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു   സാധാരണ  മലയാളിക്ക്   നാട്ടില്‍ വന്നു പോവുന്നതിനു  മൂന്നും അതില്‍ കൂടുതലും വര്‍ഷങ്ങള്‍  കാത്തിരിക്കേണ്ടതായി  വന്നിരുന്നു.
 അങ്ങിനെയുള്ള ചുറ്റുപാടില്‍ മലബാറിലെ  ഉള്‍നാടെന്‍ പ്രദേശത്തെ ഒരു സാധാരണ മാപ്പിള കുടുംബത്തിലെ പെണ്‍കുട്ടി അവളുടെ ഗള്‍ഫില്‍ താമസിക്കുന്ന ഭര്‍ത്താവിന്നു അവള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ കൊണ്ട് കരള്‍ പൊട്ടി എഴുതുന്ന കത്തും അതിനു ഗള്‍ഫിലെ ദുരിതങ്ങള്‍ പേറുന്ന ഭര്‍ത്താവ്‌  ഭാര്യ യുടെ അപ്രതീക്ഷിത മായ ദുരിതങ്ങള്‍ക്ക് കാരണം താനാണെന്ന് മനസ്സിലാക്കി നാട്ടിലേക്കു മടങ്ങുന്നതിനുള്ള തയ്യാറെടുപ്പോടു കൂടിയ    മറുപടിയും ആണ്  ഈ കത്ത് പാട്ടിന്റെ ഉള്ളടക്കം.

എന്റെ കുട്ടികാലത്ത് പല തവണ ഈ പാട്ടുകള്‍ കേട്ടിരുന്നെങ്കിലും  ഒരു മാപ്പിളപ്പാട്ട് രീതിയില്‍ കവിഞ്ഞു ഒന്നും എനിക്ക്  തോന്നിയിരുന്നില്ല.ഈ പാട്ടുകള്‍ കേട്ടിരുന്ന മുതിര്‍ന്ന ആളുകള്‍ മൂക്കത്ത് വിരല്‍വെച്ചു അത്ഭുത  പെട്ട് ഈ പാട്ടുകള്‍ ശ്രവിക്കുന്നത്  ഞാന്‍ പലപ്പോഴും ശ്രദ്ധിക്ക പെട്ടിരുന്നു  . പിന്നീടാണ് നമ്മള്‍ കേള്‍ക്കുന്നതിലും അപ്പുറത്ത്  ഒരു പാട് ആശയങ്ങളും അര്‍ത്ഥങ്ങളും ഉള്‍കൊള്ളിച്ചുള്ള  വാക്കുകള്‍ കോര്‍ത്തിണക്കി ഒരു കത്തിന്റെ രൂപേണ ഒരു വലിയ സന്ദേശം മാണ് നമുക്ക് നല്‍കിയിട്ടുള്ളത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ പാട്ടുകളുടെ വരികളില്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകളുടെ തീവ്രതയും  അതിലുപരി വാക്കുകള്‍കൊണ്ട് അമ്മാനമാടി ഓരോ വാക്കുകളും കോര്‍ത്തിണക്കി അതിന്റെ തനതായ ശൈലിയില്‍ അവധരിപ്പിച്  ഗള്‍ഫ്‌ മലയാളി മനസ്സുകളില്‍ ഇടം പിടിച്ച ഇതിന്റെ രചയിതാവ് SA.ജമീല്‍ സാറിനെ പ്രത്യേകം  അഭിനന്ദിക്കുന്നു. .ഈ കത്ത് പാട്ടിന്റെ സന്ദേശം ഉള്‍ക്കൊണ്ട്‌ പില്‍കാലത്ത്  ഒരു പാട് പ്രവാസികള്‍ നാട്ടിലേക്കു  മടങ്ങുകയോ ,ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയോ ചെയ്തതായാണ് കേള്‍വി. ഈ പാട്ടിന്റെ ഒറിജിനല്‍ ശബ്ദവും രീതിയും കിട്ടുന്നതിനു വേണ്ടി കുറെ കാലത്തെ  കാത്തിരിപ്പിന് ശേഷം എനിക്ക് കിട്ടിയത് ഞാന്‍ നിങ്ങള്‍ക്കും  കേള്‍ക്കുന്നതിന് വേണ്ടി സമര്‍പ്പികുകയാണ്

ദുബായ് കത്ത് പാട്ട്


ദുബായ് കത്ത് മറുപടി


ദുബായ് കത്ത് പാട്ട് രചിയിതാവ് SA.ജമീലിന്റെ ടെലിവിഷന്‍ ഇന്റര്‍വ്യൂ


8 comments:

Eranadan / ഏറനാടന്‍ Saturday, November 28, 2009 11:51:00 am  

ദുബായ് കത്ത് പാട്ടിന്റെ രചയിതാവും ഗായകനുമായ എസ്.എ. ജമീലിനെക്കുറിച്ച് വിവരിക്കാമായിരുന്നു.
അദ്ധേഹം ഇപ്പോള് ജന്മനാടായ നിലമ്പൂരില് വിശ്രമജീവിതം തുടരുന്നൂ..

സഹവാസീ പെരുന്നാള് ദിനത്തില് വേറെ എവിടേയും പോയില്ലേ? മുറിയില് കുത്തിയിരുന്ന് കുത്തിയുണ്ടാക്കിയ ഈ പോസ്റ്റിന് പുതുമ ഒന്നുമില്ല.

ദുബായ് കത്ത് പാട്ട് ലിങ്ക് കൊടുത്തത് നന്നായി. നന്ദി..

കാട്ടിപ്പരുത്തി Tuesday, December 15, 2009 10:12:00 am  

സഹവാസി-
വളരെ കാലത്തിന്നു ശേഷം പിന്നെയും കേട്ടപ്പോള്‍ ഓര്‍മകള്‍ മിന്നിമറഞ്ഞത് പലതായാണ്.
എന്നെ അത്ഭുതപ്പെറ്റുത്തുന്നത് ഇതിലെ ഓരോ വരികളും ആഘോഷിച്ചത് അന്നത്തെ പ്രവാസ സമൂഹമായിരുന്നു എന്നതാണ്. എന്താണാവോ അതിന്റെ കാരണം

കാട്ടിപ്പരുത്തി Wednesday, December 16, 2009 12:16:00 pm  

ഒരു പോസ്റ്റ് ഇതോടനുബന്ധിച്ച് ഞാന്‍ ഇട്ടിട്ടുണ്ട്- ഒന്ന് നോക്കുമല്ലോ?

കത്ത് പാട്ടിലൂടെ ഒരു യാത്ര

സഹവാസി Wednesday, December 16, 2009 4:31:00 pm  

പ്രിയ കാട്ടിപ്പരുത്തി,
ഞാന്‍ ബാക്കി വെച്ചത് നിങ്ങള്‍ പൂര്‍ത്തി യാക്കിയത്തില്‍ സന്തോഷം. ഞാന്‍ അതിന്റെ വരികള്‍ എഴുതി കൂടുതല്‍ വിശദീകരിക്കാതിരുന്നത് നിങ്ങള്‍ക്ക് ചെറുപ്പത്തില്‍ അമ്മാവന്റെ വക കിട്ടിയത് എനിക്ക് ഈ പ്രായത്തില്‍ അമ്മാവന്റെ അടുത്തുനിന്നോ അല്ലങ്കില്‍ ഭാര്യ യുടെ അടുത്ത് നിന്നോ കിട്ടുമോ എന്ന് ഭയന്നാണ്.ഏതായാലും നിങ്ങള്‍ എഴുതി വിശദീകരിച്ചത് കൊണ്ട് ആ പാട്ടുകളുടെ വരികള്‍ ഇപ്പോഴെത്തെ പുതു തലമുറയെ കൂടി കേള്‍പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട് .

Eranadan / ഏറനാടന്‍ Thursday, December 17, 2009 1:48:00 am  

ഈ സുപ്രസിദ്ധ കത്തുപാട്ടുകൾ കേട്ട് കുത്തിനോവുന്ന മനസ്സുമായി പ്രവാസഭൂമി വിട്ട് നാട്ടിലെത്തി ഒടുവിൽ ജീവിക്കാൻ മാർഗ്ഗമില്ലാതെ ഭാര്യയുടെ കുത്തുവാക്കുകളുടെ പെരുമഴ കൊണ്ട് ജീവിക്കുന്ന എത്രയോ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.

ഈ കത്തുപാട്ടുകളിറങ്ങിയ കാലത്ത് ഒരുപാടാളുകൾ പണി കളഞ്ഞ് ഭാര്യയ്ക്കൊപ്പം കഴിയാൻ വന്ന് കാലമായിരുന്നു എഴുപതുകളും എൺപതുകളും..

എന്നിരുന്നാലും എക്കാലവും പാട്ടുസ്നേഹികളുടെ മനസ്സിലീ പാട്ടുകൾ മായാതെ നിലനിൽക്കുക തന്നെ ചെയ്യും, ചുണ്ടുകളിലീ ഗാനം മൂളാത്തവർ വിരളമായിരിക്കും.

കാട്ടിപ്പരുത്തിക്കും സഹവാസിക്കും ഒരുപാട് നന്ദി നേരുന്നു..

ശ്രീ Friday, December 18, 2009 12:54:00 pm  

കാട്ടിപ്പരുത്തി മാഷ് എഴുതിയ പോസ്റ്റ് വഴിയാണ് ഇവിടെ എത്തിയത്. നന്നായി മാഷേ.

സഹവാസി Sunday, February 06, 2011 3:52:00 pm  

S .A .ജമീല്‍ സാഹിബിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അദ്ധേഹത്തിന്റെ കുടുംബത്തിനു ഉണ്ടായിട്ടുള്ള ദുക്കത്തില്‍ പങ്കു ചേരുന്നു

ഏറനാടന്‍ Sunday, February 06, 2011 8:59:00 pm  

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍

Post a Comment

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP