സഹവാസിയുടെ ലോകത്തേക്ക് സ്വാഗതം

പ്രോഗ്രസ്സ് കാര്‍ഡ്‌ അഥവാ ജുനിയര്‍ മാന്‍ഡ്രേക്ക്

23 September 2009

പ്രിഡിഗ്രിക്ക് Mampad M.E.S college -ല്‍ പഠിക്കുന്ന സമയത്ത് ഒന്നാം വര്‍ഷ പ്രീഡിഗ്രിയുടെ ഫലം വന്നു S.S.L.C ക്ക് 216 മാര്‍ക്ക്‌ വാങ്ങി പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പ്‌ തരപ്പെടുത്തിയ കാര്യം ഞാന്‍ എന്റെ പ്രൊഫൈലില്‍ വിവരിച്ചത് ഓര്‍ക്കുന്നുണ്ടാവുമല്ലോ .ഫസ്റ്റ് ഗ്രൂപ്പില്‍ ഇന്ഗ്ലിഷില്‍ മാത്രമേ ക്ലാസ്സ്‌ എടുക്കുകയുള്ളൂ എന്ന് ക്ലാസ്സില്‍ എത്തിയതിനു ശേഷമാണ് അറിയുന്നത് .അതുകൊണ്ട് ഞാന്‍ കൂടുതലും ക്ലാസിനു പുറത്തായിരിന്നു ചിലവഴിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഒന്നാം വര്‍ഷ പ്രീഡിഗ്രി യുടെ പരീക്ഷക്ക്‌ ദൈവത്തിന്റെ മാര്‍ക്കല്ലാതെ (ബ്രാക്കറ്റില്‍ നിന്നും തെരെഞ്ഞെടുത്ത്തെഴുതുന്നതില്‍ ദൈവം നിര്‍ദേശിക്കുന്നത് എടുത്തെഴുതുമ്പോള്‍ കിട്ടുന്ന മാര്‍ക്ക്‌ ) മറ്റൊന്നും എനിക്ക് കിട്ടിയതും ഇല്ല.

വീട്ടിലേക്കു പ്രോഗ്രസ്സ് കാര്‍ഡ്‌ അയക്കുന്നതിനു വേണ്ടി ക്ലാസ്സ്‌ ടൂട്ടെര്‍ ഞങ്ങളുടെ എല്ലാവരുടെയും വീട്ടിലെ അഡ്രസ്‌ കുറിച്ചെടുത്തു.അഡ്രെസ്സ് കൊടുത്തപ്പോള്‍ എന്റെ യഥാര്‍ത്ഥ പോസ്റ്റ്‌ കൂട്ടില്‍ എന്ന് കാണിക്കുന്നതിനു പകരം ഞങ്ങളുടെ അടുത്ത പ്രദേശത്തെ പോസ്റ്റ്‌ ആയ മങ്കട എന്ന് കൊടുത്തു. പോസ്റ്റ്‌ മങ്കട എന്ന് കൊടുത്തതുകൊണ്ട്‌ പ്രോഗ്രസ്സ് കാര്‍ഡ്‌ വീട്ടില്‍ എത്തില്ല എന്ന സമാധാനത്തില്‍ ഞാന്‍ ആശ്വാസം കൊണ്ടു.

ഒരാഴ്ച്ചയോളം ഇങ്ങനെ കഴിച്ചു കൂട്ടുന്നതിന്നിടയില്‍ അവിചാരിതമായി ഞാന്‍ മങ്കടയിലെ എന്റെ സ്നേഹിതന്‍മാരെ കാണാന്‍ ഇടയായി.അവര്‍ എന്നെ കണ്ട ഉടനെ തന്നെ യൂനുസ് എന്ന് പേരായ ഒരാളുടെ ഓപ്പണ്‍ പ്രോഗ്രസ്സ് കാര്‍ഡുമായി മങ്കടയിലെ പോസ്റ്റ്മാന്‍ ആളെ അന്നോഷിച്ചു നടക്കുന്നതായി അവര്‍ എന്നോട് പറഞ്ഞു. പത്തില്‍ കുറഞ്ഞ മാര്‍ക്കുകളും 2 absent കളുമാണ്‌ പ്രോഗ്രസ്സ് കാര്‍ഡില്‍ കാണിച്ചിട്ടുള്ളത് എന്നും പുറമേ ഇവനു വേറെ വല്ല ബിസിനെസ്സും നോക്കുകയാണ് നല്ലതെന്ന ടുട്ടെര്‍ടെ കമന്റും അതില്‍ ഉള്ളതായി അവര്‍ പറഞ്ഞു. ഞാന്‍ അവരോടു എന്റെ പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് അല്ലന്ന ഭാവേന ഞാന്‍ വേറെ വിഷയങ്ങളിലേക്ക് സംസാരം മാറ്റി. അവരുടെ അടുത്തുനിന്നു വിട്ട ഉടനെ തന്നെ ഞാന്‍ നേരെ പോസ്റ്റ്‌മാനെ കാണാന്‍ പോയി. അദ്ദേഹത്തോട് നിങ്ങള്‍ അനോഷിക്കുന്ന യൂനുസ് ഞാനാണെന്നും പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഞാന്‍ വീട്ടില്‍ കൊടുത്തു കൊള്ളാം എന്ന് വളെരെ താഴ്മയോടെ അപേക്ഷിക്കുകയും ചെയ്തു.

അത് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വളെരെ ഗൌരവത്തോടെ എന്നെ നോക്കിയിട്ട് പറഞ്ഞു "ഈ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് നിനക്ക് തരില്ല. നിന്റെ വീട്ടില്‍ തന്നെ കിട്ടാന്‍ വേണ്ടി ഞാന്‍ നിന്റെ പോസ്റ്റ്‌ ഓഫീസ് ആയ കൂട്ടിലേക്ക് ഇത് റീപോസ്റ്റ്‌ ചെയ്യും". "നീ ഇത്രയും കാലം പഠിച്ചത് എന്താണെന്നു വീട്ടുകാര്‍ അറിയുകതന്നെ വേണം". ആദ്യം റീപോസ്റ്റ്‌ എന്നതിന്റെ അര്‍ഥം പിടികിട്ടിയില്ല. പിന്നീട് സന്ദര്‍ഭം മനസ്സിലാക്കി ഈ പ്രോഗ്രസ്സ് കാര്‍ഡ്‌ എന്ന ബാധ എന്നെയും കൊണ്ടേ മടങ്ങുകയുള്ളൂ പിറുപിറുത്തു നിരാശനായി തിരിച്ചുപോന്നു.

തൊട്ടടുത്ത ദിവസം രാവിലെ എന്റെ രണ്ടാമത്തെ മൂത്ത സഹോദരെന്റെ മകന്‍ മദ്രസ വിട്ടുവരുമ്പോള്‍ പതിവിലും കൂടുതല്‍ സന്തോഷത്തോടെ ചൂടുള്ള വാര്‍ത്ത‍ കൊണ്ടോടി വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. അവന്‍ അവന്റെ ഉമ്മാനെ വിളിച്ചു. "ഉമ്മാ..ഉമ്മാ ...യൂനുസാപ്പാക്ക് ഇംഗ്ലീഷില്‍ മൂന്നും, കണക്കിനു നാലും പിന്നെയുള്ളത്തില്‍ പുജ്യം ഒക്കെ ആണ് മാര്‍ക്ക്‌".

ഇതു കേട്ടതും ഞാന്‍ ഷോക്ക്‌ അടിച്ചത് പോലെ ആയി.ബാധ വീട്ടുപടിക്കലും എതികഴിഞ്ഞെന്നു മനസ്സിലാക്കി. അവനീ മാര്‍ക്കുകള്‍ എന്റെ ഏറ്റവും മൂത്ത സഹോദരന്റെ മക്കള്‍ വഴി മദ്രസയില്‍ നിന്നും അറിഞ്ഞതാണ്. എന്റെ ഏറ്റവും മൂത്ത സഹോദരന് പോസ്റ്റ്‌മാന്‍ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ കൊടുത്തതാണ് ഈ "Junior Mandrake"നെ. അദ്ദേഹം അതിലെ മാര്‍ക്കുകള്‍ ഒട്ടുംമറച്ചു വെക്കാതെ സ്വന്തം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുംയും അവര്‍ അത് മദ്രസയില്‍ പട്ടാക്കുകയും ചെയ്തു. ഈ വിവരം വീട്ടില്‍ അറിയുമ്പോള്‍ എന്നെ അലട്ടുന്ന പ്രധാന പ്രശ്നം എന്റെ നേരെ മൂത്ത സഹോദരെന്റെ ഭാര്യ അറിയുന്നതാണ്. കാരണം അവളും ഞാനും പ്രീഡിഗ്രി ഒന്നാം വര്‍ഷ കോഴ്സ്കാരാണ്. അവള്‍ ഞങ്ങള്‍ടെ വീട്ടിലേക്കു പുതുതായി കല്യാണം കഴിച്ചു വന്നതു കൊണ്ട് എന്നെ പറ്റി കൂടുതല്‍ ഒന്നും അറിയില്ല എന്നതുകൊണ്ട്‌ ഞാന്‍ എന്റെ ക്ലാസിലെ No.1 ആണെന്നൊക്കെ തട്ടി വിട്ടിരുന്നു.

ആ ഇമേജ് ഒക്കെ ഇന്നത്തോടെ തകര്‍ന്നു വീഴുമെന്ന പേടി എന്നെ വല്ലാതെ അലട്ടുകയും കൂടാതെ എന്റെ മാര്‍ക്ക്‌ അവള്‍ടെ മാര്‍ക്കു മായി താരതമ്യം ചെയ്തു എന്നെ വഴക്ക് പറയുമ്പോഴെത്തെ അവസ്ഥ എനിക്ക് ചിന്തിക്കാനെ കഴിഞ്ഞില്ല .എന്റെ പ്രോഗ്രസ്സ് കാര്‍ഡ്‌ കിട്ടിയ സമയത്ത് എന്റെ നേരെ സഹോദരനും, ഭാര്യയും അവരുടെ പാലക്കാട്ടെ വീട്ടില്‍ ആയിരുന്നു.അന്ന് ഉച്ചയാവുംബോഴെക്ക് അവര്‍ മടങ്ങിവരും എന്നറിയാവുന്നതു കൊണ്ടു അവര്‍ വരുന്നതിനു മുമ്പ് എന്തങ്കിലും തീരുമാനത്തില്‍ എത്തണം എന്ന് ഉറച്ചു .

എന്റെ മുന്നില്‍ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ ആത്മഹത്യ അല്ലങ്കില്‍ വീട് വിട്ടു പോവുക.അന്ന് ഒന്നാമത്തെ വഴി തിരെഞ്ഞെടുക്കാത്തത് കൊണ്ട്‌ ഈ ബ്ലോഗില്‍ ഈ കഥ ഉള്‍പെടുത്താന്‍ പറ്റി .അങ്ങനെ ഞാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു.അതിനുള്ള കാശും സാഹചര്യങ്ങളും ഒരുക്കുന്നതിന്നു വേണ്ടിയായിരുന്നു എന്റെ അടുത്ത പ്ലാന്‍ .അതിനെ കുറിച്ചും വീട് വിട്ടോടി പോയതിനെ കുറിച്ചും വിശദമായി എഴുതനുല്ലതുകൊണ്ട് അടുത്താഴ്ച വരേയ്ക്കും വണക്കം.

9 comments:

സഹവാസി Wednesday, September 23, 2009 2:17:00 pm  

ഈ പ്രൊഗ്രെസ്സ് കാര്‍ട് എന്ന ജൂനിയര്‍ മാന്ദ്രൈക് എന്റെ ജീവിതത്തിലെ ഒരു ഒഴിയ ബാധ തന്നെയായിരുന്നു

Unknown Thursday, September 24, 2009 11:10:00 am  

postmanu oru pani koduthayirunno

ഏറനാടന്‍ Friday, September 25, 2009 10:25:00 pm  

സഹവാസീ, രണ്ട് അനുഭവകഥകള്‍ വിവരിച്ചതൊക്കെ തട്ടിപ്പും പറ്റിപ്പും ചതിയും ആണല്ലോ? ഇനി അടുത്തതിലെങ്കിലും തല്ലും ഇടിയും പറ്റുമെങ്കില്‍ പീഢനവും പ്രതീക്ഷിക്കുന്നു!

Nyaz.... Tuesday, October 06, 2009 5:16:00 pm  

yoonuska... ee katha enikariyam... ha ha ha .. annu chirichathinnu kanakilla... enthayalum baaki koode pratheekshikunnu.. bloginte styles njan ayachu tharam... colorfull aakan vendi...ok..

Kerala-re.com, Kerala Real Estate Saturday, October 24, 2009 11:15:00 am  

ഹ ഹ ഹ ഹ ഹ ഹ ചിരിച്ചിട്ടും ചിരിച്ചിട്ടും നിറുത്താന്‍ പറ്റുന്നില്ല. ഇതിലെ ഒരു വില്ലന്‍ ആയതു കൊണ്ട് പ്രത്യേകിച്ചും. മദ്രസ്സയില്‍ നിന്നു
യഥആര്‍ത്ത വില്ലന്മാര്‍ക്ക് അറിവു പകര്‍ന്നു കൊടുത്ത ആളെന്നതില്‍ കുറച്ചൊക്കെ അഹംഭാവവുമുണ്ട്(തമാശയാണു കേട്ടൊ). സല്‍ക്കാര ദിവസ്ം ആണ് സംഭവം എന്നാണ് ഓര്‍മ്മ. കഥയുടെ ബാക്കി കൂടി പോരെട്ടെ. എന്റെ ഓര്‍മ്മയില്‍ കുറച്ച് കൂടി മാര്‍ക്കുണ്ടായിരുന്നെന്നാണു ധാരണ. ഏതായിരുന്നാലും ശരിക്കുള്ള മാര്‍ക്കു ഇനി അടുത്ത തലമുറയിലേക്കു പകര്‍ന്നു നല്‍കാമെല്ലൊ :).

വല്ലതെ ഞട്ടി പ്പൊയി, ഈ പോസ്റ്റ് കണ്ടപ്പൊള്‍. ഏതായാലും എളാപ്പാക്ക് ഇങ്ങനെ ഒരു കഴിവുണ്ട് എന്നറിയുന്നത് ആദ്യം. അടിപൊളിയാണു കേട്ടൊ. എല്ലാ അഭിനന്ദനങ്ങളും. തുടെര്‍ന്നെഴുതുമെല്ലൊ. ഉമ്മ പറയാരുണ്ട് നല്ല തലയാണ് (തലയുടെ ഉള്ളില്‍) പക്ഷെ ആള്‍ ഉഴപ്പിന്റെ മൂത്താപ്പയാണ് എന്ന്.

jayanEvoor Saturday, October 24, 2009 2:24:00 pm  

Nice writing....
Keep posting more1

hafeed,  Wednesday, October 28, 2009 12:48:00 pm  

hhaha aa madrasayil ninnu konduvanna idivettu vartha nhan ippolum oorkunnu. yenikku anginey oru news veetil yethikkan kazinjathil athiyaya charidartyam undu.ithil kooduthal yendu sahayamanu annu yenikku cheyyan kaziyuka? aa divasam onnum yendey jeevithathil nhan marakkukayilla.

hafi

hafi,  Wednesday, October 28, 2009 1:18:00 pm  

iniyum orupadu kadakal yezuthanundallo.... sahavasi naduvitta kada, kalichu navu murinja kada, nellu kuthan pokumpol pirakotu nadannu kalluvettu kuziyil veena kada, randamathey pengaludey kuttiyey kanan busindey pirakey oodi 12 k.m olam chenna kada, mootha pengaley ambu kondu ambeytha katha... anginey yenniyal theeratha atra katha iniyum undallo? athokkey yevidey poyi? yethayalum samayam kittumpol yellam onnu yezuthu. vikrasu orupadu oppichathalley....

Unknown Sunday, November 15, 2009 11:18:00 pm  

hello younus,
chadipokalinu pinnil ingine oru katha ullathu enikku ariyillayirunnu. really interesting, waiting for remaining part.
babu

Post a Comment

ജാലകം

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP