സഹവാസിയുടെ ലോകത്തേക്ക് സ്വാഗതം

ഇങ്ങിനെയും ഒരു ബസ്‌ യാത്ര

14 February 2010

എന്റെ കുട്ടി ക്കാലത്ത് ബസ്സില്‍ കയറാന്‍ മോഹിച്ചു 12 കിലോ മീറ്റര്‍ ഞാന്‍ ഓടേണ്ടി വന്ന കഥ ഇക്കാലത്ത് ആരോടെങ്കിലും പറഞ്ഞാല്‍ അതും ഇത്രയും ആധുനിക സൌകര്യങ്ങളില്‍ ജീവിക്കുന്ന പുത്തന്‍ തലമുറ ക്കാരോട് പറഞ്ഞു പോയാല്‍ അവര്‍ക്കൊന്നും അത് വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലുംഎന്റെ മറ്റു പല സംഭവ കഥകളും നിങ്ങളോട് തുറന്നു പറഞ്ഞ നിലക്ക് ഇത് കൂടിപറയാതിരിക്കാന്‍ എനിക്കും കഴിയുന്നില്ല.

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഒരു ദിവസം ഉച്ച ഭക്ഷണത്തിന് വീട്ടില്‍ എത്തിയപ്പോഴാണ് എന്റെ മൂത്ത രണ്ടാമത്തെ സഹോദരി ഒരു ആണ്‍ കിഞ്ഞിനു ജന്മം നല്‍കിയ വിവരം ഉമ്മ പറഞ്ഞു അറിയുന്നത്.ഞാന്‍ വളെരെ സന്തോഷിച്ചു.കുട്ടിയെ കാണാന്‍ അവര്‍ പോവുമ്പോള്‍ അവരുടെ കൂടെ എനിക്കും ബസ്സില്‍ കയറി യാത്ര ചെയ്യമെല്ലോ എന്ന സന്തോഷമായിരുന്നു എന്റെ മനസ്സിലപ്പോള്‍.

ഞങ്ങളുടെ വീട്ടില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള രാമപുരം എന്ന ദേശത്താണ് പെങ്ങളുടെ വീട്. കുട്ടിയെ കാണുന്നതിനായി ഉമ്മയും എന്റെ ഏറ്റവും മൂത്ത ജേഷ്ടനും കൂടി പെങ്ങളുടെ വീട്ടിലേക്കു പോകാന്‍ ഒരുങ്ങുകയാണ്. എനിക്ക് ഉച്ചക്ക് ശേഷം സ്കൂളില്‍ പോവനുള്ളത് കൊണ്ട് എന്നെ ഒഴിവാക്കി പോവാനാണ് ഉമ്മന്റെയും ജേഷ്ടന്റെയും പ്ലാന്‍.പക്ഷെ അവരുടെ തീരുമാനം വകവെക്കാതെ അവര്‍ ബസ്‌ സ്ടോപ്പിലെക്ക് പോകാനൊരുങ്ങുമ്പോള്‍ ഞാനും കൂടെ വരുന്നുണ്ടെന്നു പറഞ്ഞു വാശി പിടിച്ചു അവരുടെ കൂടെ പുറപ്പെട്ടു. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഉമ്മയും ഏറ്റവും മൂത്ത ജേഷ്ടനും എന്നെ കൊണ്ടുപോകാന്‍ സമ്മതം മൂളി.അങ്ങിനെ ഞാന്‍ അവരുടെ കൂടെ പോവാനൊരുങ്ങുമ്പോള്‍ ഞാന്‍ മാമ എന്ന് വിളിക്കുന്ന എന്റെ നേരെ ജേഷ്ടന്‍ ഞാന്‍ സ്കൂള്‍ ഒഴിവാക്കി പോകുന്നതില്‍ നിന്നും എന്നെ തടയുന്നതിനായി ഒരു വില്ലന്‍ കഥാപാത്രത്തെ പോലെ കടന്നു വന്നു. . അവന്‍ പഠനത്തില്‍ സ്കൂളിലെ ഒന്നാമനാണ്‌. ഞാന്‍ നേരെ മറിച്ചും. അത് കൊണ്ട് തന്നെ പഠന കാര്യങ്ങള്‍ക്കു തടസ്സം വരുന്ന ഒരു വിട്ടു വീഴ്ചക്കും അവന്‍ തയ്യാറായിരുന്നില്ല. എന്നെ നേരിട്ട് സ്കൂളില്‍ കൊണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ഞാന്‍ ഉമ്മയുടെ കൂടെ പോവുന്നതില്‍നിന്നും പിന്തിരിപ്പിക്കാന്‍ അവന്‍ പരമാ വധി ശ്രമിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കില്‍ ബസ്സില്‍ കയറാനുള്ള മോഹവും കൂടാതെ സ്കൂളില്‍ ആവുമ്പോള്‍ സ്ഥിരമായി കിട്ടാറുള്ള ടീച്ചറുടെ അടിയില്‍ നിന്നും ചീത്ത വിളിയില്‍നിന്നും താത്കാലിക മയെങ്കിലും രക്ഷപെടാന്‍ കിട്ടിയ സന്ദര്‍ഭം ജേഷ്ടന്‍ തടഞ്ഞാലും വിട്ടു കൊടുക്കില്ല എന്ന വീറോടെ മുന്നോട്ടു നീങ്ങി.

ഞങ്ങള്‍ തമ്മില്‍ എട്ടു വയസ്സിന്റെ വെത്യാസം ഉണ്ട്. അതുകൊണ്ട് തന്നെ അവന്‍ പിടിച്ചാല്‍ ഒതുങ്ങാവുന്ന കരുത്തേ എനികുണ്ടയിരുന്നുള്ളൂ. ഉമ്മയും ഏറ്റവും മൂത്ത ജേഷ്ടനും ഇടയ്ക്കിടയ്ക്ക് അവനോടു എന്നെ തടയണ്ട എന്നും അവന്‍ ഞങ്ങള്ടെ കൂടെ വന്നു കൊള്ളട്ടെ എന്നൊക്കെ അവനോടു പറയുന്നുണ്ടെങ്കിലും അവന്‍ എന്നെ വിടാന്‍ തയ്യാറായിരുന്നില്ല.വീട്ടില്‍ നിന്ന് ബസ്‌ സ്റ്റോപ്പ്‌ വരെ യുള്ള ഒന്നര കിലോമീറ്റര്‍ ദൂരമത്രയും അവന്റെ ബാലിശ മായ കൈകള്‍ എന്റെ ഒരു കയ്യിലും ഷര്‍ട്ട്‌ന്റെ കോളര്‍ലും ഉണ്ടായി കൊണ്ടേ ഇരുന്നു. ഏതാണ്ട് ഒരു പശു കുട്ടിയെ കയര്‍ ഇട്ടു പിടിച്ച പോലെ!.

ഞങ്ങള്‍ എല്ലാവരും കൂടി ഞങ്ങളുടെ സൊദേശമായ മങ്കടയിലെ ബസ്‌ സ്റ്റോപ്പില്‍ എത്തി. അന്നൊക്കെ മണിക്കൂറുകള്‍ കൂടുമ്പോള്‍ ആയിരുന്നു ബസ്സുകള്‍ പോയികൊണ്ടിരുന്നത്.ഞങ്ങള്‍ ചെന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ്സ്‌ വന്നു.ഉമ്മയും ഏറ്റവും മൂത്ത ജേഷ്ടനും ബസിലേക്ക് കയറുന്നതോടൊപ്പം ഞാനും അവരുടെ കൂടെ കയറാന്‍ ശ്രമിക്കവേ മേല്‍ പറഞ്ഞ ജേഷ്ടന്റെ കൈ ഒന്ന് കൂടി വരിഞ്ഞു മുറുക്കി.ഞാന്‍ കുതറി യോടന്‍ ശ്രമിച്ചെങ്കിലും അവന്റെ കൈ കരുത്തില്‍ എനിക്കൊന്നു അനങ്ങാന്‍ പോലും പറ്റാതെ എന്റെ ഉമ്മയും ഏറ്റവും മൂത്ത ജേഷ്ടനും ബസ്സില്‍ കയറി പോകുന്നത് നിസ്സഹായനായി കണ്ണീരോടെ നോക്കി നില്‍ക്കുവാനെ കഴിഞ്ഞുള്ളു.ബസ്സ്‌ പുറ പ്പെട്ടിട്ടും എന്റെ കയ്യിലെ പിടി അവന്‍ വിട്ടില്ല. കാരണം കുറച്ചു താഴെ ആയി അപ്പുറത്ത് മറ്റൊരു സ്റ്റോപ് കൂടി ഉള്ളത് കൊണ്ട് അവിടെ ബസ്സ്‌ നിറുത്തി ആളെ എടുത്തു പോകുമ്പോള്‍ അവിടേക്ക് ഓടി ചെന്ന് കയറുമോ എന്നായിരുന്നു അവന്റെ ഭയം. ബസ്സ്‌ അവിടെ നിന്ന് കൂടി വിട്ടതിന്നു ശേഷ മാണ് അവന്‍ എന്റെ കയ്യിലെ പിടി വിട്ടത്.

അവന്‍ എന്റെ കയ്യിലെ പിടി വിട്ടതും ഞാന്‍ കയറൂരി വിട്ട നായയെ പോലെ ബസ്സിനു പിറകെ ബസ്സിനെ ലക്ഷിയ മാക്കി ഓടാന്‍ തുടങ്ങി.ബസ്സ്‌ അപ്പോഴേക്കും കാണാവുന്നതിലും അപ്പുറത്ത് എത്തി കഴിഞ്ഞിരുന്നു. എങ്കിലും ഞാന്‍ ഓട്ടം നിറുത്തിയില്ല. അന്ന് എട്ടു വയസ്സ് മാത്രം പ്രായമുള്ള ഞാന്‍ അന്ന് വരെ എന്റെ സൊദേശമായ മങ്കട വിട്ടു നടന്നോ ബസ്സിലോ തനിച്ചു പോയിട്ടില്ല. ആ ഞാന്‍ ഒരു ചില്ലി കാശും ഇല്ലാതെ 12 കിലോമീറ്റര്‍ അകലെയുള്ള പെങ്ങളുടെ വീട്ടിലേക്കു തനിച്ചു പോകാന്‍ ധൈര്യം വന്നത് ബസ്സില്‍ കയറി യാത്ര ചെയ്യാനുള്ള അമിത മായ മോഹവും കൂടാതെ എന്നെ തടഞ്ഞു നിറുത്തിയ ജേഷ്ടനോടുള്ള വാശിയും തന്നെ യായിരുന്നു. എനിക്ക് പെങ്ങളുടെ വീട്ടില്‍ എത്തിച്ചേരാന്‍ ഉള്ള വെക്തമായി വഴിയും റോഡു പരിചയമൊന്നും എനിക്കില്ല. ഉമ്മാന്റെ കൂടെ മുമ്പ് പോയതില്‍ നിന്നും പോകേണ്ട വഴിയിലെ ചില ലാന്‍ഡ്‌ മാര്‍ക്ക്‌ മനസ്സില്‍ തങ്ങി നില്പുണ്ടായിരുന്നു. പോകുന്ന വഴിയില്‍ രണ്ടു മെയിന്‍ റോഡുകള്‍ കൂടിച്ചേരുന്ന ഒരു ജങ്ക്ഷന്‍ ഉള്ളതും അവിടുന്ന് തിരിഞ്ഞു വേണം രണ്ടാമെത്തെ ബസ്സിനു കാത്തു നില്‍കേണ്ടത് എന്നൊക്കെ.രണ്ടാമെത്തെ ബസ്സില്‍ കയറി കുറച്ചു ദൂരം ചെന്നാല്‍ ഒരു അമ്പലവും അതിന്റെ വലിയ കവാടവും നില്‍ക്കുന്ന സ്ഥലമാണ്‌ എന്റെ പെങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന രാമപുരം എന്ന ഒരു ഏകദേശ രൂപവും മനസ്സില്‍ കൂട്ടി യാണ് ഞാന്‍ ഓടികൊണ്ടിരിക്കുന്നത്.

കുറെ ഓടി ഓടി ഞാന്‍ രണ്ടു മെയിന്‍ റോഡു കൂടിച്ചേരുന്ന സ്ഥലത്തെത്തി.അവിടെ നിന്നും തിരിഞ്ഞു പോകുന്ന റോഡിലെ ബസ്‌ സ്ടോപ്പിലെങ്ങാനും എന്റെ ഉമ്മയും ജേഷ്ടനും രണ്ടാമത്തെ ബസ്സിനായി കാത്തു നില്പുണ്ടോ എന്ന് നോക്കി. പക്ഷെ അവിടെ യൊന്നും അവരെ കാണാന്‍ കഴിഞ്ഞില്ല . ഞാന്‍ ബസ്സിനു പിറകെ ഓടി വരുന്നത് എന്റെ സ്നേഹ നിധിയായ ഉമ്മ ഒട്ടും അറിഞ്ഞു കാണില്ലല്ലോ . ഇങ്ങിനെ ഞാന്‍ ഓടിവരും എന്ന് അല്‍പ മെങ്കിലും ഒരു പ്രതീക്ഷ അവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ അവര്‍ എന്നെ എത്ര സമയം വേണമെങ്കിലും അവിടെ കാത്തു നില്‍ക്കാതിരിക്കില്ല എന്നെനിക്കറിയാം . അങ്ങിനെ നിരാശനായി അവിടെ നിന്നും മേല്പറഞ്ഞ അമ്പലവും കവാടവും ലകഷ്യ മാക്കി വീണ്ടും ഓട്ടം തുടര്‍ന്നു. വിശപ്പ്‌ അടക്കാന്‍ കാശ് ഇല്ലാതെ ദാഹം തോന്നുമ്പോള്‍ റോഡു സൈഡിലെ പൈപ്പുകളില്‍ നിന്നും വെള്ളം കുടിച്ചു ദാഹം തീര്‍ത്തു. ഓട്ടം നിറുത്തുമ്പോള്‍ കൈ കാലുകള്‍ കുഴയാന്‍ തുടങ്ങുന്നത് കൊണ്ട് ഒരു നിശ്ചിത വേഗത്തില്‍ ഓട്ടം തുടര്‍ന്നു കൊണ്ടേ ഇരുന്നു.പോകുന്ന വഴിയിലെ ഒരു സ്കൂള്‍ ഗ്രൗണ്ടില്‍ സ്പോര്‍ട്സ് നടക്കുന്നിടത്ത് കുറച്ചു നേരം ചിലവഴിച്ചു അവിടെ നിന്നും യാത്ര തുടര്‍ന്നു.അങ്ങിനെ ഓടി കൊണ്ടിര്ക്കുന്നതിനിടയില്‍ ഞാന്‍ രാമപുരം അമ്പലപ്പടി കുറെ അകലെ നിന്ന് തന്നെ കാണാന്‍ തുടങ്ങി .എനിക്ക് സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു പോയി, വാസ്കോഡ ഗാമക്ക് പണ്ട് കോഴിക്കോട് കപ്പല്‍ ഇറങ്ങുമ്പോള്‍ ഉണ്ടായ ഒരു പ്രതീതി ആയിരുന്നു ഞാന്‍ അമ്പലവും കവാടവും കാണാന്‍ തുടങ്ങിയപ്പോള്‍ എനിക്കുണ്ടായത്.

അമ്പലത്തിനു അടുത്തെത്തി അവിടുന്ന് പെങ്ങളുടെ വീട്ടിലേക്കു ഉള്ള ഉള്‍ വഴി യിലേക്ക് തിരിയുന്നതിനിടയിലാണ് എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ അമ്പല കവാടത്തിനു മുമ്പിലുള്ള ബസ്‌ സ്റ്റോപ്പില്‍ ആ കാഴ്ച കണ്ടത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്റെ പ്രിയ പെട്ട ഉമ്മയും ജേഷ്ടനും! .അവര്‍ പെങ്ങളെയും കുട്ടിയേയും കണ്ടു തിരിച്ചു വന്നു മങ്കടയിലേക്കുള്ള ബസ്സിനായി കാത്തു നില്‍ക്കുക യായിരുന്നു അവിടെ. ഓടിച്ചെന്നു ഉമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.ഉമ്മയും ജേഷ്ടനും ഞാന്‍ എങ്ങിനെ അവിടെ എത്തിപെട്ടു എന്നറിയാതെ സ്തംഭിച്ചു നിന്ന് പോയി. എന്റെ വെയില്‍കൊണ്ടു കരുവാളിച്ച മുഖവും വിയര്‍ത്തൊലിച്ചു ക്ഷീണിച്ച ശരീരവും കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് കാര്യം പിടികിട്ടി. ഞാന്‍ നടന്നും ഓടിയും ഒക്കെ ആണ് അവിടെ എത്തി പെട്ടതെന്ന് . ഞാന്‍ അവരുടെ കൂടെ തിരിച്ചു പോരാന്‍ ഒരുങ്ങിയപ്പോള്‍ ജേഷ്ടന്‍ പറഞ്ഞു "ഇവിടം വന്ന സ്ഥിതിക്ക് കുട്ടിയെ കൂടി കണ്ടു വേഗം തിരിച്ചു വാ ".

ഞാന്‍ ഉടനെ തന്നെ പെങ്ങളുടെ വീട്ടില്‍ ചെന്ന് കുട്ടിയെ കണ്ടു. പെങ്ങള്‍ എന്റെ തനിച്ചുള്ള വരവ് കണ്ടു കാര്യങ്ങള്‍ തിരക്കി. ഞാന്‍ സംഭവിച്ചിതല്ലാം പെങ്ങളോട് തുറന്നു പറഞ്ഞു.പെങ്ങളുടെ വീട്ടില്‍ നിന്നും ചായയും പലഹാരവും കഴിച്ചു ഉടന തന്നെ ഉമ്മയും ജേഷ്ടനും ബസ്‌ കാത്തു നില്‍ക്കുന്നിടത്തെക്കു ഓടി എത്തി. എനിക്കപ്പോഴും ബസ്സില്‍ കയറാന്‍ ഉള്ള തത്രപ്പാടിലയിരുന്നു. ഇനി എന്തായാലും എന്നെ ക്കൂടാതെ തിരിച്ചു പോകാന്‍ കഴിയില്ലല്ലോ എന്ന മനസ്സമാധാനവും. അങ്ങിനെ ഞങ്ങള്‍ക്ക് മടങ്ങാനുള്ള ബസ്സ്‌ വന്നു.അതില്‍ കയറി കണ്ടക്ടര്‍ ടെ ചൂളം വിളിയോടെ ഡ്രൈവറുടെ ചറ പറ ഹോര്ന്‍ അടിയു മയി ബസ്സ്‌ മുന്നോട്ട് കുതിച്ചപ്പോള്‍ സീറ്റില്‍ ഇരുന്നു മുന്‍ സീറ്റിന്റെ കമ്പിയില്‍ പിടിച്ചു പുറത്തേക്കു നോക്കുമ്പോള്‍ ബസ്സ്‌ പോകുന്നതിലേറെ വേഗത്തില്‍ വീടുകളും മരങ്ങളും നെല്പാടങ്ങളുംപിന്നോട്ട് പോയികൊണ്ടിരുന്നത് കണ്‍ കുളിര്‍ക്കെ കണ്ടു മനസ്സ് നിറഞ്ഞു ആസ്വദിച്ചപ്പോള്‍ എന്റെ ക്ഷീണവും വിയര്‍പ്പും എല്ലാം പമ്പ കടന്നു.അത്രയും സന്തോഷവും സുഖവും തോന്നിയ ഒരു യാത്ര എന്റെ ജീവിതത്തില്‍ എനിക്കുണ്ടായിട്ടില്ല. ഇപ്പോഴെത്തെ ആധുനിക സൌകര്യങ്ങളോട് കൂടിയ വിമാന യാത്രയില്‍ പോലും!.കാരണം ആ ഒരു യാത്രക്ക് വേണ്ടി ഞാന്‍ അത്രയും കഷ്ടപെട്ടിട്ടുണ്ടായിരുന്നു.

21 comments:

കൂതറHashimܓ Sunday, February 14, 2010 3:55:00 pm  

ഹാവൂ, ഇത്ര ചെറുപ്പത്തിലേ പുലി ആയിരുന്നല്ലേ...:)

വാസ്കോഡ ഗാമക്ക് പണ്ട് കോഴിക്കോട് കപ്പല്‍ ഇറങ്ങുമ്പോള്‍ ഉണ്ടായ ഒരു പ്രതീതി അത് കലക്കി

നല്ല വായന..:) ആശംസകള്‍

Anil cheleri kumaran Sunday, February 14, 2010 4:34:00 pm  

കുട്ടിക്കാലത്തെ വഴിപിരിഞ്ഞ് പോക്ക് ഒരു വല്ലാത്ത അവസ്ഥയാണ്.

Rasheed Puthur,  Sunday, February 14, 2010 4:45:00 pm  

സഹവാസിയുടെ ബാല സാഹസ കഥ അപാരം! ജീവിതത്തിലുടനീളം ഈ നിശ്ചയദാര്ഢ‍ൃം ഫലം കാണട്ടെ. ആശംസകള്‍...

ആര്‍ബി Sunday, February 14, 2010 4:52:00 pm  

good...

ente aniyan pand ithu pole raajyam vittu odipoyath ormayund

edavanna muthal manjeri vare .... 14 km...


sahavaasaa thudarooo iniyum

Pheonix Sunday, February 14, 2010 6:45:00 pm  

ജേഷ്ഠന്‍ ഇപ്പോഴും ഇമ്മാതിരി പാര പണിയാറുണ്ടോ?

ഏറനാടന്‍ Sunday, February 14, 2010 7:45:00 pm  

“സഹവാസിയുടെ സാഹസകഥകള്‍“ എന്നാണ് ഈ ബ്ലോഗിന് തലക്കെട്ട് നല്ലത് എന്നു തോന്നുന്നു. ഇനിയും പോന്നോട്ടെ അടുത്തത്?

Rakesh R (വേദവ്യാസൻ) Monday, February 15, 2010 5:18:00 am  

:) നല്ല അനുഭവങ്ങള്‍ :)

jayanEvoor Monday, February 15, 2010 8:15:00 am  

ഓർമ്മയിലെന്നും നെഞ്ചോടുചെർക്കാൻ കഴിയുന്ന ഒരു ബാല്യകാലാനുഭവം ഹൃദ്യമായി അവതരിപ്പിച്ചു....
വായിച്ച് മിഴി നിറഞ്ഞു!

Typist | എഴുത്തുകാരി Monday, February 15, 2010 9:39:00 am  

ഇതു ശരിക്കും ഒരു സാഹസം തന്നെ, സഹവാസീ.

keraladasanunni Monday, February 15, 2010 10:37:00 am  

നല്ല പോസ്റ്റ്.ഇഷ്ടപ്പെട്ടു.
Palakkattettan.

സഹവാസി Tuesday, February 16, 2010 12:59:00 am  

ഫിയോനിക്സ്
ചെറു പ്രായത്തില്‍ കുട്ടികള്‍ തമ്മിലുള്ള വാശിപ്പുറത്ത് ചെയ്തു പോകുന്ന സംഭവ മാണ് ഇതില്‍ ഉള്‍ കൊള്ളിചിട്ടുള്ളത് .അതില്‍ കവിഞ്ഞു ഒരു വില്ലന്‍ കാഴ്ച പ്പാടോടെ എന്റെ പ്രിയ പെട്ട ജേഷ്ടനെ കുറിച്ച് എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. നിലവിലുള്ള എന്നെ ഞാന്‍ ആക്കി ഉയര്‍ത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും അവനുള്ളതാണ്.
കൂതറ ,കുമാരന്‍ ,റഷീദ് പുത്തൂര്‍ ,ആര്‍ ബി ,വേദ വ്യാസന്‍, ജയന്‍ ഇവൂര്‍,എഴുത്ത് കാരി,പാലക്കാട്ടെ ഏട്ടന്‍ ,ഏറനാടന്‍, ഫിയോനിക്സ് എല്ലാവരോടും ഹ്രദയം നിറഞ്ഞ നന്ദി .
ഏറനാടോ , നിങ്ങള്‍ പറഞ്ഞ പോലെ ബ്ലോഗിന്റെ പേര് മാറ്റുന്ന കാര്യം പരിഗണനയിലുണ്ട്

പട്ടേപ്പാടം റാംജി Tuesday, February 16, 2010 1:30:00 pm  

അപ്പോള്‍ മെഹബൂബ് നഗര്‍ അവരിലേയ്ക്കടുത്ത് വരുകയായിരുന്നു. ചെറിയൊരു ടൌണ്‍ ഷിപ്പ്.

പഴയകാല സംഭവങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും മധുരം ഏറും.

ഷിനോജേക്കബ് കൂറ്റനാട് Tuesday, February 16, 2010 8:46:00 pm  

ohh... great.... വളരെ നന്നായിട്ടുണ്ട്

Unknown Saturday, February 20, 2010 3:13:00 pm  

hi,
ithu nee ennodu pala pravasyam paranchappozhokke athoru thamasa ayi aswathichitte ullo. pakshe ithu vayichappol ente kannu nananchu poyi. aa yathrayilulla ninte manasikavatha enikku alochikkan koodi vayya. ippol ninakku thonnunnundo (ente pravarthikondu) "evane kananalallo nchan annu ithrayum budhimutti poyathu" ennu? ha ha.....
nannayi avatharippichuttundu. keep it up.
thanks for sharing this.
babu
(Annu nee Kanan Vanna Athe kutti)

അഭി Monday, March 15, 2010 10:17:00 am  

വളരെ നല്ല ഒരു അനുഭവം .............
ആശംസകള്‍

Anonymous,  Friday, September 24, 2010 2:31:00 pm  

india lost a marathon athlet ...we got a nice blogger.... shan....

Anonymous,  Friday, September 24, 2010 4:51:00 pm  

ഞാന്‍ ബസ്സിനു പിറകെ ഓടി വരുന്നത് എന്റെ സ്നേഹ നിധിയായ ഉമ്മ ഒട്ടും അറിഞ്ഞു കാണില്ലല്ലോ

അംജിത് Thursday, January 13, 2011 6:40:00 pm  

ഹൃദയം തൊടുന്ന വിവരണം..നല്ല അവതരണം

Post a Comment

ജാലകം

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP