സഹവാസിയുടെ ലോകത്തേക്ക് സ്വാഗതം

ഡേറ്റ് എന്ന പിടികിട്ടാ പുള്ളി

31 August 2011

എന്നെ എപ്പോഴും ചിന്താ കുലന്‍ ആക്കുന്നത് ദിനേന മാറിക്കൊണ്ടിരിക്കുന്ന ഡേറ്റ് എന്ന പിടികിട്ടാ പുള്ളിയെ കുറിച്ചാണ് . ഓരോ ദിവസവും അതതു ദിവസത്തെ തീയ്യതി ഓര്‍ത്തെടുക്കാന്‍ വളരെ പ്രയാസ പെടേണ്ടി വരുന്നു.

ഓഫീസില്‍ രസീതും മറ്റും തയ്യാറാക്കുമ്പോള്‍ ഓരോ തവണയും ഡേറ്റ് ആലോചിച്ചു എന്റെ തലയിലെ മുടിയെല്ലാം കൊഴിഞ്ഞു പോയി.അതുകൊണ്ട് ഓഫീസില് റെസിപ്റ്റ് ഉണ്ടാക്കുമ്പോള്‍ ഡേറ്റ് എഴുതുന്നതിനു ഞാന്‍ ചില ചെപ്പടി വിദ്യകള്‍ പ്രായോഗിക്കാറുള്ളതിനെ കുറിച്ച് നിങ്ങളോട് പറയട്ടെ!. സാധാരണ എല്ലാവരും ദിവസം,മാസം,വര്‍ഷം എന്ന ക്രമത്തിലാണ് എഴുതുന്നതെങ്കില്‍ ഞാന്‍ തീയ്യതി എഴുതുമ്പോള്‍ അതായതു 31 / 08 / 2011 എന്നാണ് എഴുതേണ്ടതെങ്കില്‍ ഇതിലെ ദിവസ മാസ വര്‍ഷങ്ങളെ വേര്‍തിരിക്കുന്ന ഈ / / രണ്ടു കുന്ദങ്ങളെ ആദ്യം നാട്ടും. തീയ്യതി എഴുതുന്നതിലെ ഈ വരകള്‍ക്ക് ഒരു മാറ്റവും വരാത്തത് കൊണ്ടാണ് ആദ്യം ഇവ പടച്ച്ചിടുന്നത്.

പിന്നീട് ആലോചിചെടുക്കാന്‍ എളുപ്പ മുള്ളതും എല്ലാ ഡേറ്റ് ലും കൂടുതല്‍ നിലനില്‍ക്കുന്നതു മായ വര്‍ഷത്തെ എഴുതി ചേര്‍ക്കും.അത് കഴിഞ്ഞാല്‍ മാസത്തെ കുറിച്ച് ചിന്തിക്കലായി. വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ സ്ഥിരത യുള്ളത് മാസ മായതിനാല്‍ ഇതും ഒരു വിധം വേഗത്തില്‍ ഒപ്പിച്ചെടുത്തു രണ്ടു വരകളുടെ ഇടയില്‍ തുന്നി ചേര്‍ക്കും. ദിവസം ദിവസവും മാറുന്നതിനാല്‍ അതൊരിക്കലും മനസ്സില്‍ തങ്ങി നില്‍ക്കാറില്ല. അതുകൊണ്ട് അവസാന മായിട്ടാണ് ദിവസ മെന്ന ബോഗിയെ കൂട്ടി യോജി പ്പിക്കുന്നത്. വര്‍ഷവും മാസവും എഴുതി വരുമ്പോഴേക്കും ദിവസം ഓര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള സമയം കിട്ടാന്‍ വേണ്ടിയാണു മാറ്റങ്ങള്‍ കുറവായ വര്‍ഷവും മാസവും ആദ്യം എടുത്ത് എഴുതുന്നത്‌. ദിവസം എന്ന ബോഗി വരയും കുറിയും ഇല്ലാതെ ഫിറ്റു ചെയ്യുക പ്രയാസ മാണ്.ദിവസം എഴുതുമ്പോള്‍ വെട്ടലും തിരുത്തലും ഇല്ലാതെ എഴുതാന്‍ പറ്റിയിട്ടുണ്ടോ എന്ന കാര്യവും സംശയം മാണ്.

ചില സന്ദര്‍ഭങ്ങളില്‍ ദിവസം മേതന്നു എഴുതാന്‍ ഞാന്‍ തപ്പുന്നത് കാണുമ്പോള്‍ മുന്നില്‍ നില്‍ക്കുന്ന കസ്റ്റമേഴ്സ് പറഞ്ഞു തന്നു സഹായിക്കാര്‍ ഉണ്ടെങ്കിലും സഹ പ്രവര്‍ത്തകരുടെ പരിഹാസത്തിനു പാത്ര മാവാറുണ്ട്.വര്‍ഷങ്ങള്‍ മാറുമ്പോഴും മാസങ്ങള്‍ മാറുമ്പോഴും ആദ്യത്തെ ഒരാഴ്ച മുന്‍ വര്‍ഷവും മുന്‍ മാസവും എഴുതി തെറ്റുകള്‍ ആവര്‍ത്തിക്കുക പതിവാണ്. ജോലി ചെയ്യുന്ന ഓഫീസില്‍ ബോസ്സ് മാരുടെ ശ്രദ്ധയില്‍ പെടാത്തത് കൊണ്ട് ജോലി തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിക്കുന്നു.
ഡേറ്റ് എഴുതുമ്പോള്‍ ഇതുപോലുള്ള പ്രയാസങ്ങള്‍ നിങ്ങള്‍ക്ക് വരാറുണ്ടോ? ഈ തീയ്യതി എന്ന മാറാപ്പ് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ എന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ യൊന്നും തീയ്യതികള്‍ ഓര്‍മയില്ല.

4 comments:

സഹവാസി Thursday, September 01, 2011 2:00:00 am  

ഈ ഡേറ്റ് എന്ന മാറാപ്പു കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ എന്റെ ഒരു പാട് സമയം ലാഭിക്കാമായിരുന്നു

ഞാന്‍ പുണ്യവാളന്‍ Thursday, September 01, 2011 6:05:00 am  

അത് ശരി ഇപ്പോ അങ്ങനെയായോ ...... ഒന്നും ശരിയല്ല സുഹാസിനി ചേച്ചി സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു
http://njanpunyavalan.blogspot.com

Kerala-re.com, Kerala Real Estate Thursday, September 01, 2011 3:03:00 pm  

There is nothing abnormal about this and quite usual for many and only few keep remembering the dates. Keep a desk top calendar in front of you and mark the current day using a highlighter every morning and it should help you. And if you are forgetting to mark in the calendar ask your collegue to kick you at certain time. So over the time you will find to have good memmory. :)

Sorry in Advance
Shibu

ഏറനാടന്‍ Thursday, September 01, 2011 9:29:00 pm  

ഒന്നര വര്‍ഷത്തെ ഗ്യാപ്പിനു ശേഷം ഇട്ട സഹാവാസിയുടെ പോസ്റ്റ്‌ വ്യത്യസ്തത പുലര്‍ത്തി. തിയ്യതി എല്ലാവര്ക്കും ഒരു കീറാമുട്ടി തന്നെ. നിങ്ങളുടെ രസകരമായ അനുഭവകഥകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു കൂട്ടുകാരാ..

Post a Comment

ജാലകം

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP